nattu vaidyam rkv

Wednesday, 9 March 2016

Suresh Vaidyar shared his photo.
September 3, 2015
Suresh Vaidyar's photo.
Suresh Vaidyar
September 3, 2015
അരിയാ പൊരിയൻ.-: കേരളത്തിലെ വനമേഖലകളിൽ ധാരാളമായി കണ്ടുവരുന്ന ചെറു വൃക്ഷം, ചെറുകുലകളായിക്കാണുന്ന കുരുമുളകിൻവലുപ്പത്തിലുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യം.: പുളിയും, മധുരവും, ചവർപ്പും കലർന്ന രുചി. ചവച്ചരച്ച്‌ കഴിക്കുന്നതു വഴി പലിനും മോണക്കും ബലം വർദ്ധിക്കും. ഉദരരോഗങ്ങൾക്ക് പലവിധ പ്രയോഗങ്ങൾ. പഴങ്ങൾ നന്നായി അരച്ചെടുത്തതിൽ .ചുണ്ണാമ്പും, കായവും, കാന്താരിയും കുറഞ്ഞ അളവിൽ ചേർത്ത് ' വെയിലിൽ വറ്റിച്ചുണക്കിപ്പൊടിച്ച പൊടി; ആദിവാസി വൈദ്യൻമാർ. ത്വക് രോഗങ്ങൾക്ക്;മോരിൽ ചേർത്ത് നൽകുന്നു. അതിസാരത്തിന്, ഇതിൻ്റെ വേരും, ഉപ്പും, തേനും ചേർത്തരച്ച് കഴിച്ചാൽ .പെട്ടെന്ന് തന്നെ നിൽക്കും., തളിരില അരച്ച് നെല്ലിക്കാ അളവിൽ തണുത്ത വെള്ളത്തിൽ കലക്കിക്കഴിച്ചാൽ വയറിളകും. തോൽ ചെത്തിയെടുത്ത്, ഉണക്കി കത്തിച്ച ചാമ്പൽ ശരീരത്തിൽ പുരട്ടിയാൽ അട്ട കടിക്കില്ല.
Like
CommentShare

Posted by Unknown at 21:27 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====
ദേഹ പ്രകൃതി ഭേദംപോൽ ആഹാര ദ്ധ്വാനരീതികൾ ക്രമീകൃത മതല്ലായ്കീൽ ഉണ്ടാകും വാതകോപം.
അപത്യാ ചരണം തന്നെ 
വായൂ കോപത്തിനാസ്പതം 
കഫ സംയുക്തമാം വായു -വാപൽക്കാരണമായി വരും
കഴുത്തിൻ പിൻ വശത്തുള്ള 
മാന്ദ്രനാഡി യേയുംക്രമാൽ 
സ്ഥംഭിപ്പിക്കുന്നു രക്തത്തിൻ
പരിവാഹം തടഞ്ഞീടും
രക്ത സഞ്ചാര മില്ലാതായി 
കുറുക്കും കാൽ ഞരമ്പുകൾ 
സാദ മംഗത്തിനുണ്ടാകും 
വേദന യ്ക്കെ തിരില്ല മേൽ
വിളരും ദേഹ മെങ്ങും വിൽവളയ്ക്കും
പോലെ ഗാത്രവും 
മരവിക്കും ശരീരത്ത്തിൽ 
സ്പർശിചാലരിയാതെയാം
പുറമേ തള്ളീടും നേത്രം 
കുറയും കാഴ്ച യപ്പഴേ
നിറയും വദന ദ്വാരം 
നുരയാലുടനിങ്ങനെ
Posted by Unknown at 21:25 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Radhakrishnan Rkv
August 23, 2015
വാതം (7)ഉള്ളടി വാത ലക്ഷണം ======
ചോല്ലാമുള്ളടിവാതത്തിൽ 
വല്ലാതുള്ളൊരു ലക്ഷണം 
ഉള്ളം കാൽ തലയും പിന്നെ 
യുള്ളം കൈ ദൃഷ്ടി യെന്നിവ
ചുട്ടു നീറി പുകഞ്ഞീടും 
മട്ടുമങ്ങെത്തീടും ദൃടം
അയഞ്ഞീടുന്നു സന്ധുക്കൾ 
ആയ പോൽ വലിവും വരും 
ജല പാനത്തിലാ സക്തി 
നിലയ്ക്കും രോഗ ഹേതുവാൽ 
ദേഹം തീരെ മെലിഞ്ഞീടും 
കിടുങ്ങൽ പെരുതായി വരും
ഹൃദയത്ത്തിനക ത്തായി
സൂചിയാൽ കുത്തീടുന്ന പോൽ 
പാരം വേദനയുണ്ടാക്കും 
നിദ്രയില്ലാതെ വന്നീടും .
ചെവിയിൽശബ്ദ മുണ്ടായി 
ട്ടിരയ്ക്കും മട്ടു തോന്നീടും 
നയനം സൂക്ഷ്മമില്ലാതെ 
മന്ദജ്വരം വന്നീടും .
ഈചൊന്ന തൊക്കെയും പാർത്താൽ 
വെറും സാമാന്യ ലക്ഷണം 
തക്കതാ മൌഷധം കൊണ്ടു 
സുലഭം രോഗ ശാന്തിയും ,
===ഔഷധം കമാന്റിൽ ====
Radhakrishnan Rkv's photo.
Posted by Unknown at 21:24 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Radhakrishnan Rkv
August 19, 2015
(6)=കരൾ വാതം }=കരളിനുള്ളിലോ പക്ഷെ തൽ പാർശ്വങ്ങളിലോ കുരു കാണാം താന്നിക്ക യെന്നോണം;കാക്ക പൂ തൻ നിറത്തെയൊത്തീടും .
എണ്ണമാദ്യ മറിഞീടാനുണ്ട് വൈഷ്യമമെങ്കിലും ഒറ്റയായി തന്നെ മുക്കാലും നിഴലി പ്പതുമിക്കുരു .
രെണ്ടണ്ണം പെട്ട ചേർന്നിട്ടും
ക്കാണുമെണ്ണത്തിലില്ലവ 
അൽപ്പമായി മുതുകും മാറും പൊങ്ങി കാണുന്നു ലക്ഷണം .
ജ്വരമുണ്ടാക്കുമെപ്പോഴും
അസഹ്യത വളർന്നീടും 
നിദ്രപാരം കുറയ്ക്കുന്നു .തന്ദ്രിയും കുറവല്ലടോ.
ശ്ലേഷ്മ കോപത്താൽ പാരം വിഷമിക്കുന്നു രോഗിയും 
മൂർച്ചയുംതൃഷ്ണയും കൂടി 
കഫമില്ലാ കാസവും .
നെടു വീർപ്പിക്കിളും പിന്നെ 
ഉഷ്ണം കൊണ്ടു വികാരവും 
ഞെട്ടലും കണ്ടുവെന്നാലോ
കരൾവാതം മഹാഗദം.
സാരമാക്കാതെ നാം വാണാൽ 
മരണം സംശയം വിനാ 
പക്ഷ മൊന്നിനകത്താകാ -മെന്നു പണ്ഡിത പക്ഷമാം 
അല്ലെങ്കിൽ രാജ യക്ഷ്മാവും ആക്രമിച്ചു വശം കെടും.
നാലാറു രാത്രി എത്തുമ്പോൾ 
നഷ്ടമാം ശിഷ്ട ജീവിതം 
ചികിത്സയുടനെ ചെയ്‌താൽ 
രോഗ വര്ദ്ധന നാസ്തിയാം 
ക്രമം കൊണ്ടു നശിചീടും 
രോഗം വേരറ്റു പോയീടാം .
Posted by Unknown at 21:22 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്നു നല്ലപോൽ 
സന്ധികൾക്കൊക്കെയും ശോഫം തൽക്ഷണംവന്നു ചേർന്നീടും 
കരം പാദ മിവയ്ക്കുള്ള മുട്ടുകൾ കഥ 
താഴെയായി ;ശോഷിപ്പിക്കും ക്രമത്താലേ ; സ്വല്പ്പമായി
പനിവരും .
ക്കൂനനു മുതുകും നെഞ്ഞും ഞണ്ടിന്റെ 
പുറമെന്നപോൽ നഖങ്ങളൊക്കെയും കൂർത്തുവിളരും മന്ദവേഗവും .
ഏറ്റം തുറിച്ചു നോക്കീടും ദൃഷ്ടിയല്പ്പം മുയര്ന്നീടും .അൽപ്പമാം വിറയും പിന്നെ 
ഉത്സാഹം ശൂന്യമാണെടോ .
വക്ത്രം നന്നായി പിളർന്നീട്ടു സൂക്ഷിച്ചാൽ പത കണ്ടീടാം.ദേഹം ഹാരിദ്ര മായീടും 
കോട്ടുവാ മിക്ക നേരവും 
ഈവിതം ലക്ഷണം കണ്ടാൽ ഔഷധം നല്കണം ക്ഷണാൽ .ഭിഷ്വഗരൻ കൈ പുണ്യം വേണം ..

Posted by Unknown at 21:20 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Radhakrishnan Rkv
August 10, 2015
4)കോച്ചു വാതം ===
---------------------------------=
കോച്ചിയങ്ങു വലിചീടും 
നിശ്ചയം മേനിയൊക്കെയും.സർവാങ്കംഞെട്ടൽ ഉണ്ടാകും മിന്നൽപിണറതെന്നപോലെ 
തുടിപ്പുണ്ടാക്കുമെന്നല്ല കടച്ചിൽ ഘോരമായി വരും .ഉൾഞരമ്പുകലോരോന്നും വെട്ടി വെട്ടി വലിചീടും .മട്ടുതോന്നിക്കുമെപ്പോഴും 
ദേഹം രൂക്ഷവു മാണുപോൽ 
അംഗം കോച്ചിവലിച്ച്ചീടും .കമ്പമന്യത്ര വന്നീടും .സന്നിവാതവുമുണ്ടാക്കും 
മന :ക്ലേശംവളര്ത്തീടും.വിയർപ്പു വർദ്ധിച്ചന്ഗത്തി ലാകമാനം മൊലിചീടും 
അസഹ്യം തോന്നുമെപ്പോഴും .സഞ്ചാരം തീരു കില്ലഹോ .ഇത്രയും ലക്ഷണം കണ്ടാലോർക്കണം .കോച്ച്വാതമാം 
ഭിഷഗ്വരന്റെ സാമര്ത്യം കൊണ്ടു ശാന്തി ലഭിചീടും.================(((====
Posted by Unknown at 21:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

August 8, 2015
3)കുഴൽ വാതം .==വാതകോപം മജ്ജ യിങ്കലുന്ടാകുംരക്ത ദൂഷ്യവും 
കാണാം സന്ധുക്കളിൽ ശോഷം.
നിദ്ര തീരേ നശിചീടും .വിളർച്ചയുന്ടാമാസ്ഥിക്കും
മുട്ടുകൾക്ക് പിളർചയും .ചരണാദ്യങ് ന്ഗമോരോന്നും .തേമ്പീടുന്നു ദിനം പ്രതി 
ശൂല വേദന കണ്ടീടാം;മാംസത്തിനു ബലക്ഷയം .അൽപ്പമാം ജ്വരം മുണ്ടാകും 
ക്ഷീണം ദേഹത്ത്തിനെറ്റവും.
മജ്ജയങ്ങുദ്രവി ചീടും.അസ്തിയോ കുഴൽ പോലാം .ഈമട്ടു കണ്ടാ ലറിയാം.നിര്ണ്ണയം കുഴൽ വാതമാം 
ദോഷം മജ്ജയിലെത്താതെ സൂക്ഷിച്ചുള്ള ചികിത്സയാൽ ദോഷം കൂടാതെ രോഗിക്ക് രക്ഷ കിട്ടു മസംശയം ,====

Radhakrishnan Rkv's photo.
Posted by Unknown at 21:14 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

About Me

Unknown
View my complete profile

Blog Archive

  • ▼  2019 (1)
    • ▼  March (1)
      • 63 പച്ചോറ്റി ഗർഭാശയ രോഗങ്ങൾ,അതിസാരം ,വായ്പ്പുണ്ണ് ...
  • ►  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.