Friday, 15 January 2016

Ibs(3)=ജലീയ സ്വാഭാവമുള്ള കഫം ശരീര പരമാണുക്കളേയും സന്ധികളെയും ചേര്ത്ത് നിർത്തിശരീരത്തിനു സ്ഥിരത്വം നല്കുന്നു .കൊഴുപ്പും തണുപ്പും കൂടിയപോഷകാഹാരങ്ങളുടെ അമിതോപയോഗം .സുഖലോലുപത .വ്യായാമാകുരവ് .അതിനിദ്ര .ശീത വസന്ത കാലങ്ങൾഎന്നിവയിൽ വര്ദ്ധിച്ചു ചൊറിച്ചിൽ കാഠിന്യം .ഭാരം ഉപലേപം.ശൈത്യം നീര് തുടങ്ങിയ ലക്ഷണങ്ങളോടുരോഗങ്ങൾ ഉണ്ടാക്കുന്നു .-------------------------------------------
ഇങ്ങനെ ത്രി ദോഷങ്ങളുടെ ബാധ അന്ത;കോഷ്ഠത്തിലാകുമ്പോൾ കോഷ്ഠ കലകളിൽ മേൽപറഞ്ഞ ലക്ഷണങ്ങളോടെ രോഗങ്ങൾ ആവിർഭവിക്കുന്നു ..അജീർണ്ണം.ചർദ്ദി.അതിസാരം അമ്ലപിത്തം ശ്വാസം കാസം .മഹോ ദരം.ജ്വരം നീര് ഗുന്മം .വിസ്സര്പ്പം .കരപ്പൻ.കുരു എന്നീ രോഗങ്ങൾ കാണാം .ഇവയിലെല്ലാം തന്നെ വീക്കവും വൃണങ്ങളോടുകൂടിയോ അല്ലാത്തതോ ആയ വേദനകളും കാണാ രുന്ടു.======തുടരും =====

Tuesday, 24 November 2015


76)അടയ്ക്കാമണിയൻ.വിഷ്ണു കരന്ത.. ഇതിന്റെ വേര് അരച്ച് മോരിൽ കലക്കി സേവിച്ചാൽ .രക്താർസ്സസ്.സ്ത്രീകൾക്കുള്ള രക്തസ്രാവം ശമിക്കും ..ഇതിന്റെ പൂവ് ഉണക്കി പൊടിച്ചു 3ഗ്രാം വീതം പതിവായി കഴിച്ചാൽ .രക്ത ശുദ്ധി ഉണ്ടാകും ശരീര ശക്തിയുന്ടാകും.ചൊറി ചിരങ്ങ് മുതലായ രോഗം ഉണ്ടാകില്ല .നാഡീ ബലം ഉണ്ടാക്കും


75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയും വര്ദ്ധിപ്പിക്കും .പൂവിനു ഗർഭാശയത്തിൽ നിന്നുള്ള രക്ത സ്രാവം കുറയ്ക്കും ശരീര ബലം ഉണ്ടാക്കും .ലൈംഗിക ശക്തി വര്ദ്ധിക്കും ..ശന്ഖു പുഷ്പ്പത്തിന്റെ വേര് പാലിലോ നെയിലോ അരച്ച് 3ഗ്രാം വീതം ദിവസ്സം രണ്ടു നേരം പതിവായി
സേവിച്ചാൽ കഴുത്തിലെ ഗ്രന്ഥിവീക്കം ശമിക്കും .

Sunday, 22 November 2015


വിഴാൽ .വിഡന്ഗം.ക്രിമിഗ്ന .ദേശത്തിനു അനുസരിച്ച് വിവിധ വിധങ്ങളിൽ കാണാരുന്ടു..ഉദര കൃമികളെ നശിപ്പിക്കുന്നു .അഗ്നി ദീപ്തി ഉണ്ടാക്കും വിരെച്ചിനി.കഫ വാത രോഗങ്ങൾ കുറക്കുന്നു ചര്മ്മ രോഗങ്ങള്ക്ക് ഉത്തമം

പവിഴമല്ലി .ശക്തമായ ജ്വര ഹര ഔഷധമാണ് .വാതം ശരീര വേദന എന്നിവയ്ക്ക് ഉത്തമം .യകൃത്ത്.പ്ലീഹാ വൃദ്ധി ക്കും നല്ലത്


57)=പിച്ചകം .കൊടിമല്ലിക .ഹൃദയ ഗന്ധി.ജാതി മല്ലി ..എന്നീ പേരുകൾ
.നാഡീ വൃണം ദുഷ്ടവൃണം ചര്മ്മ രോഗങ്ങൾ.രക്ത ശുദ്ധി ലൈംഗിക ശക്തി.വര്ദ്ധിക്കുന്നു .ആര്ത്തവം തടസ്സം ഇല്ലാതെ നടക്കും .മുലപ്പാൽ വറ്റിക്കും .ഉദര കൃമി നശ്ശിപ്പിക്കും .പിച്ചക പൂവ് ഇട്ടു കാച്ചിയ എണ്ണ ചൊറി ചിരങ്ങ് കരപ്പൻഎന്നിവ ശമിപ്പിക്കും


മല്താങ്ങി 58=വാജീകരണം മുലപ്പാൽ വര്ദ്ധിക്കും കഫ വാത വികാരങ്ങൾ വിഷം എന്നിവയും കുഷ്ഠം ചൊറി ചർദ്ദി ഹൃദ്രോഗം ജ്വരം അതിസാരം ഉദര ശൂല എന്നിവയ്ക്ക് നല്ലത് .