Wednesday, 9 March 2016


77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ളി.ഇതിന്റെ കറ സ്വർണ്ണനിറത്തിലാണ് ..കറ 1മില്ലി .പാലിൽ ചേര്ത്ത് കഴിച്ചാൽ .ചുമ ശ്വാസംമുട്ടൽ എന്നിവ മാറും ..കറയും കുരു ആട്ടിയ എണ്ണയും ..വ്രണം .പുഴുക്കടി .വളംകടി എന്നിവയ്ക്ക് ഉപയോഗിക്കാം .

75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയും വര്ദ്ധിപ്പിക്കും .പൂവിനു ഗർഭാശയത്തിൽ നിന്നുള്ള രക്ത സ്രാവം കുറയ്ക്കും ശരീര ബലം ഉണ്ടാക്കും .ലൈംഗിക ശക്തി വര്ദ്ധിക്കും ..ശന്ഖു പുഷ്പ്പത്തിന്റെ വേര് പാലിലോ നെയിലോ അരച്ച് 3ഗ്രാം വീതം ദിവസ്സം രണ്ടു നേരം പതിവായി
സേവിച്ചാൽ കഴുത്തിലെ ഗ്രന്ഥിവീക്കം ശമിക്കും .

74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക..ഇതിന്റെ വേര് രക്ത ശുദ്ധി ഉണ്ടാക്കും .ധാതു പുഷ്ടി ഉണ്ടാക്കും ...ധാതു ക്ഷയം കൊണ്ടുണ്ടായ വാതം .ആമവാതം .എന്നിവയ്ക്ക് .സമൂലം ഉണക്കി പൊടിച്ചു 3,6ഗ്രാം വരെ ഗോമൂത്രത്തിലോ .എള്ളെണ്ണയിലോ കഴിക്കാം .

(9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നുശോണിതത്തോട് ചേർന്നീടും.വാതവും രക്തവും തമ്മിൽ ചേർന്നുന്ടാംരക്തദൂഷ്യം .
രക്ത ദൂഷ്യമതുന്ടായാൽ
തടയും രക്ത വാഹിനി 
ദുഷിച്ച രക്തം നില്ക്കുന്നുണ്ടന്ഗംതോരുമിടക്കിടെ 
തന്മൂലം ശക്തിയായുണ്ടാം 
പാരമായുള്ള വേദന 
തുടിപ്പുമൽപ്പമായി ചേരും 
ചൊറിച്ചിൽ പെരുതായി വരും
രക്ത ദൂഷ്യത്തിലുണ്ടാകും
കുരുക്കൾ പലരൂപമായി 
കിഴിഞ്ഞു പൊട്ടു മെന്നാലും
പഴുപ്പില്ലതിനൊട്ടുമെ
കരുപ്പല്പ്പം കലര്ന്നുള്ള 
രക്ത മല്ലാതെ യോന്നുമേ 
മുൻചൊന്ന പൊട്ടലിൽ നിന്ന് 
തുളിക്കില്ല നിശ്ചയം .
മുഷ്ടാഷ്ടി വാതത്തിന് കണ്ടീടുന്ന
സമഷ്ടിയാം ലക്ഷണ മിത്രതന്നെ 
മുഷ്ടാഷ്ടിയും ശോണിതവാതവും ;ഹാ
സാദൃശമാം ലക്ഷണ മൊത്തിരിപ്പു.