nattu vaidyam rkv

Wednesday, 9 March 2016


Suresh Vaidyar's photo.
Suresh Vaidyar's photo.
Suresh Vaidyar added 2 new photos.
January 7
മുള::: മുളയെ അറിയാത്തവരുണ്ടാവില്ല. പൂർവികർ മുളയെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്, ഉടചം, ചിമിയം, ചാപം, വേണു, വംശം, സാതിനം, ഭാല്ലുക, കണ്ടകം; എന്നിങ്ങനെ പോകുന്നു വർഗ്ഗങ്ങൾ. തൃണവർഗ്ഗത്തിൽപ്പെട്ട ഈറ മുതൽ മുളവരെ കുട്ടയും, മുറവും മുതൽ കുടിലിലും, കൊട്ടാരത്തിലും വരെ, പൂർവ്വകാലം മുതൽക്കേ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നു.എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചും, ഉപയോഗങ്ങളെക്കുറിച്ചും,അറിവുള്ളവർ മറച്ചു വെച്ചിരുന്നു എന്നത് ഒരു സത്യമാണ്. രണ്ടോ, മൂന്നോ വർഷം കൊണ്ട് മൂപ്പെത്തുന്ന മുള മുപ്പതോ, നാല്പതോ വർഷം കഴിഞ്ഞാണ് പൂക്കുന്നത് 'പൂത്ത് കഴിഞ്ഞാൽ മുളം കൂട്ടം ഉണങ്ങി പോകുകയാണ് പതിവ്, മുള നെല്ല് കുത്തിയെടുത്തമങ്ങിയ നിറത്തിലുള്ള ഗോതമ്പിന്റെ രൂപത്തിലുള്ള മുളയരി ഇന്ന് നഗരപ്രദേശങ്ങളിൽ പോലും ലഭ്യതയുണ്ട്' ഇത് കഞ്ഞിയായും, പായസമായും, പലഹാരമായും ഉപയോഗിക്കുന്നത് പ്രമേഹത്തിനും, കഫരോഗങ്ങൾക്കും ശമനമുണ്ടാക്കും.അതി മൂത്രത്തെക്കുറക്കും, മലത്തിന് അയവ് വരുത്തും, ശുക്ള വർദ്ധനവും, ബലവും, പുഷ്ടിയും വർദ്ധിപ്പിക്കും.
മുളയുടെ അടിഭാഗത്ത് മുളച്ചു വരുന്ന പുതിയ കൂമ്പുകൾ, പോള നീക്കിയെടുത്ത് ഉപ്പിലിട്ടും, അച്ചാർ ആയും, മറ്റു കറികളായും ഉപയോഗിക്കുന്നു. മുളയിൽ നിന്നെടുക്കുന്ന മുളനൂർ, പല രീതിയിലും ഔഷധങ്ങളാക്കി ഉപയോഗിക്കുന്നു.
മുള മുറിച്ചെടുക്കുമ്പോൾ അപുർവ്വമായി ലഭിക്കുന്ന ഒന്നാണ് സ്ഫടിക രൂപത്തിലുള്ള മുത്തുകൾ, ഇത് ലഭിക്കുന്നത് ഭാഗ്യമെന്ന വിശ്വാസത്തിൽ ചില ആദിവാസി ഗോത്രവർഗ്ഗക്കാർ ആഭരണമായി അണിയാറുണ്ടായിരുന്നു. മാന്ത്രികർ ഇതിനെ ചില ഗൂഢപ്രയോഗങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നു എന്ന് പഴയ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു.
ഇല്ലിമുളയുടെ കൂമ്പ് കഷായമാക്കി സേവിച്ചാൽ ആർത്തവ ക്രമത്തകരാറുകൾ പരിഹരിക്കാം. ഇല്ലിമുളയുടെ മൊരിയും,ചെത്തി വേർത്തൊലിയും, മുക്കുറ്റിയും, മോരിൽ അരച്ച് പുങ്കെണ്ണയിൽ കാച്ചിയരിച്ച തൈലം പുരട്ടുന്നത് ത്വക് രോഗങ്ങൾക്ക് അത്ഭുതകരമായ ശമനമുണ്ടാക്കും. ആദിവാസി ചികിത്സയിൽ, മുളയുടെ പോള ത്വക് രോഗങ്ങൾക്കുള്ള ചില കഷായങ്ങളിൽ ചേരുവയാണ്.
Like
Comment
Share
10Ranjish Ranya Ranya, Hareesh Kumar K, Santhosh Thaikkandi and 7 others
Comments
Radhakrishnan Rkv
Write a comment...
Posted by Unknown at 21:34
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.