nattu vaidyam rkv

Wednesday, 9 March 2016


Suresh Vaidyar's photo.
Suresh Vaidyar's photo.
Suresh Vaidyar added 2 new photos.
February 3
അല്പം :::കോടാശാരി, തപശി, കരൾപ്പച്ച, വെഷകണ്ട,എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന അല്പം ഉൾവനങ്ങളിലും, മലയോര പ്രദേശങ്ങളിലും കാണപ്പെടുന്ന സദാ പച്ചപ്പോട് കൂടിയ കുറ്റിച്ചെടിയാണ്. കാട്ടുവാസികൾക്കും, വിഷചികിത്സകർക്കും ഒഴിച്ചുകൂടുവാൻ പറ്റാത്ത ഔഷധസസ്യമാണ് അല്പം. കോടാ ശാരിയകം ചെന്നാൽ കാർക്കോടകനേ നാണിക്കും,അല്പമൽപ്പത്തിനകത്തും വിഷം പുറത്തും'. എന്നിങ്ങനെയുള്ള ചൊല്ലുകൾ പൂർവ്വ നാട്ടുവൈദ്യൻമാരുടെയിടയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഇതിന് വിഷചികിത്സയിലുള്ള പ്രാധാന്യം ഊഹിക്കാം.ചില ആദിവാസി സുഹൃത്തുക്കളിൽ നിന്ന് ഈ ഔഷധത്താലുള്ള പ്രയോഗ ഗുണം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉൾവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരടിയോളം നീളവും, പെരുവിരലിൻ വണ്ണവും, ശൽക്കങ്ങളോടും, കട്ടിയുള്ള കൂർത്ത മുള്ളോട് കൂടിയതുമായ മുള്ളട്ടയെന്ന അട്ടയുടെ മുള്ള് കാലിൽ തറച്ചാൽ നിമിഷ സമയം കൊണ്ട് പനിക്കുകയുംവിറക്കുകയും ചെയ്യും ഈ വിഷത്തിന് കോടാ ശാരിയുടെ വേര് കടിച്ചു ചവയ്ക്കുകയും, ഇല കല്ല് കൊണ്ട് ചതച്ച് മൂത്രം കൂട്ടി പൊത്തിവെക്കുകയും ചെയ്കയല്ലാതെ മറ്റൊരു മാർഗമില്ല. തവിട്ട പാമ്പിൻ വിഷത്തിന് ആഴത്തും പനയുടെ കൂമ്പില ചതച്ച് പിഴിഞ്ഞ നീരിൽ അല്പത്തിന്റെ വേര് അരച്ച് കലക്കിക്കഴിക്കാറുണ്ട്. ഇലയുടെ നീര്, ചെന്നെല്ലിത്തൊലിനീര് ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷത്തിന് നന്ന്.കോടാ ശാരി സമൂലം കഷായമാക്കി വരട്ടു മഞ്ഞൾ പൊടി ചേർത്ത് സേവിക്കുന്നത് പ്രമേഹക്കുരുക്കൾക്കും, പഴകിയ വ്രണങ്ങൾ ഉണങ്ങുന്നതിനും വിശേഷം.
വിഷചികിത്സകർ മറ്റ് ഔഷധങ്ങളിൽ ചേർത്ത് ഇത് ഉപയോഗിക്കുന്നു.
Like
CommentShare

Posted by Unknown at 21:36
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.