nattu vaidyam rkv

Sunday, 3 April 2016



Suresh Vaidyar's photo.
Suresh Vaidyar
March 18 at 11:00pm
നോനി::: മഞ്ഞണാത്തി, കാക്കപ്പഴം, മഞ്ഞനാട്ടി, ചെറു പാവട്ട,എന്നൊക്കെ അറിയപ്പെട്ടുകൊണ്ടിരുന്ന ഈ സസ്യത്തെ ഇക്കാലത്തറിയപ്പെടുന്നത് നോനി' എന്ന സുന്ദരനാമത്തിലാണ്.കേരളത്തിന്റെ കടൽ തീരപ്രദേശങ്ങളിലും, കായലോരങ്ങളിലും, ഉൾവനങ്ങളിലും ധാരാളമായി കണ്ടുവരുന്ന , ആരാലുംപരിചരണ മേതുമില്ലാതെ പടർന്ന് പന്തലിച്ചു വളരുന്ന കുറ്റിച്ചെടിയോ, ചെറുമരമായോ കണ്ടു വരുന്ന 'മഞ്ഞണാത്തി' കാക്കയുടെയും, കുയിലിന്റെയും, അരിപ്രാവിന്റയും ഭക്ഷണമാ വേണ്ട തല്ലെന്നും, നിലവിലുള്ളതും വരുവാനുള്ളതുമായ മഹാരോഗങ്ങളുടെ പേമാരിയിൽ നിന്ന്, കൃഷ്ണ പർവ്വത കുട പോലെ സംരക്ഷിച്ച് 'മാനവരാശിയെ ആയുരാരോഗ്യ സൗഖ്യത്താൽ സമ്പന്നമാക്കണമെന്ന് ആധുനിക മനുഷ്യൻ തീർപ്പു കല്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ തനിയെ വളർന്ന് കായ്ക്കുന്ന സമയ ദൈർഘ്യത്തെ വേലി കെട്ടി' വെള്ളവും വളവും നൽകി പുഷ്ടിയുള്ള ഫലത്തിന് കാക കോകിലങ്ങളിൽ നിന്ന് രക്ഷയുമേകി വിളവെടുപ്പിന് മോഹവിലയും നൽകി ശേഖരിച്ചു കൊണ്ടു പോകുന്ന, മഞ്ഞണാത്തിയെന്ന ദുർഗന്ധം വമിക്കുന്ന ഫലത്തിന് നോനി, യെന്ന പേരും നൽകി. രോഗപീഢയാലുഴലുന്ന ദരിദ്ര നാരായണൻ മാർ മുതൽ അഭ്യസ്തവിദ്യരും' ധനാഢ്യരും വരെ. ഉപയോഗിച്ച് ബഹുകേമമെന്ന് വിശേഷപ്പെടുത്തുന്ന കാക്കപ്പഴ ഉൽപ്പന്നങ്ങൾക്ക് എത്രകണ്ട് ഗുണങ്ങളുണ്ടെന്ന്, പഴയ കാല വൈദ്യ ഗുരുക്കൻമാർ കണ്ടെത്തിയതിൽ നിന്ന് ഭിന്നമായി പുതിയ ഗവേഷകർ സ്ഥിരീകരിക്കുന്ന സർവ്വ രോഗശാന്തിയ്ക്ക് ഈ ഔഷധോല്പന്നങ്ങൾ പ്രാപ്തമാണോ എന്ന സംശയം കുറച്ച് വർഷങ്ങളായി എന്റെ ഉള്ളിൽ അലയടിക്കുന്നതിനാലാണ് ,ഇത്രയും പറഞ്ഞത്. ആധുനിക ശാസ്ത്ര ഗവേഷകരെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുതന്നെ, ആകാശ ഭൂതല കച്ചവട ക്കാർ കയ്യടക്കിയ ആരോഗ്യരംഗം അതിശയോക്തി കലർന്ന മോഹനദിയായി എത്രകാലമൊഴുകുമെന്നും, എവിടെയൊക്കെ പച്ചപ്പരവതാനി വിരിക്കുമെന്നും, എന്റെ ഉൾകാഴ്ചകൾക്കതീതമാകയാൽ നിർത്തുന്നു. ആദ്യമായാണ് ഒരു ഔഷധസസ്യത്തിന്റെ ഗുണങ്ങൾ പറയാതെ ദോഷ ഗണത്തിൽ ചിന്തിച്ചത് ' കഴിഞ്ഞ ദിവസത്തെ ചികിത്സാ അനുഭവത്തിന്റെ 'അതൃപ്തിയാണിത്
വൈദ്യ ഗുരുക്കൻമാർ പൊറുക്കുക.
LikeShow more reactions
Comment
Share
7You, Sidhique Vaidyar, Ranjish Ranya Ranya and 4 others
Comments
Radhakrishnan Rkv
Radhakrishnan Rkv sariyaaya kaazhchappaatu
Like · Reply · 1 · March 19 at 2:49pm
Prem Thanal
Prem Thanal Pavatta polunde
Like · Reply · 1 · March 19 at 3:09pm
Radhakrishnan Rkv
Write a comment...
Posted by Unknown at 20:07
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ▼  April (10)
      • 88]---പേയ് മിരട്ടി [പ്രേത മകറ്റി ...
      • 5 hrs 81 -നത്തൈ ചൂര...
      •   89 ആലം ::: പേഴ്, ആലനത്ത്, എന്ന് പ്...
      •  92]പേരാൽ::: ന്യഗ്രോധ എന്ന് സംസ്കൃതന...
      • കൈപ്പനരച്ചി: : പന്...
      • ചോലക്കാര .;മുൾ പ്...
      • കുറ്റി പാണൽ .ആനം ...
      • <
      • കൊങ്ങണിച്ചെടി :: അ...
      • <
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.