Sunday, 22 November 2015


കിരിയത്ത് - ::പ്രമേഹ രോഗത്തെ നിയന്ത്രണത്തിലാക്കുവാൻ, ഈ മരുന്ന് ഉപയോഗിക്കാം.
കിരിയാത്ത് - നില വേപ്പ് - എന്നൊക്കെ അറിയപ്പെടുന്ന ഇത് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 2-ഇടങ്ങഴി
ഉണക്ക നെല്ലിക്കത്തോട് - വരട്ടു മഞ്ഞൾ - തേറ്റാo പരൽ - ചിറ്റമൃത് മൊരി നീക്കിയത് - കാട്ടുജീരകം - ഞെരിഞ്ഞിൽ - വേങ്ങാക്കാതൽ _ ഏക നായകം - 60- ഗ്രാം വീതം.
ഇരുമ്പ് ചട്ടിയിൽ, കിരിയാത്ത് ഇടിച്ചു പിഴിഞ്ഞ നീരൊഴിച്ച്.എല്ലാ മരുന്നുകളും അതിൽ ഇട്ട്, അടുപ്പേറ്റി ചെറിയ തീയിൽ നീര് വറ്റിച്ചെടുക്കുക.
ശേഷം മരുന്നുകൾ എല്ലാം കുറച്ച് ദിവസത്തെ വെയിൽ കൊള്ളിച്ച് ഉണക്കി, ശീലപ്പൊടിയാക്കി സ്ഫടികപാത്രത്തിൽ സൂക്ഷിക്കുക.
രോഗത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച്, കാൽ ടീ സ്പൂൺ മുതൽ - ഒരു ടീസ്പൂൺ വരെ, നല്ല തേനി ലോ ,പച്ചനെലിക്കാനീരിലോ., മോരിലോ, തിളച്ചാറിയ വെള്ളത്തിലോ ചേർത്ത് 'രാവിലെ വെറും വയറ്റിൽ കഴിക്കാം.
തേൻ കാട്ടുതേ നാണെങ്കിൽ മാത്രമേ ഇതിന് ഉപയോഗിക്കാവു!

No comments:

Post a Comment