Friday, 22 July 2016

കറ്റടിനായകം::: കേരളത്തിലെ വനങ്ങളിലും, മലയോര പ്രദേശങ്ങളിലും കണ്ടു വരുന്ന കറ്റടി നായകം രണ്ടുവിധത്തിലുണ്ട്. മനുഷ്യന് ഉപയോഗിക്കേണ്ട കോഴി കറ്റടിയും, നില മുഴുന്ന കാളയ്ക്കും, വണ്ടി കാളയ്ക്കും മറ്റും, കൊടുക്കുന്ന കാളകറ്റടിയും. കുറ്റി വള്ളിച്ചെടിയായി പടർന്ന് വളരുന്ന കോഴിക്കറ്റടിയുടെ വേര് പൂവൻകോഴിയുടെ കാൽ പോലെ തോന്നിക്കുകയും, കാള കറ്റടിയുടെ വേര് വലുതും കറുത്ത നിറവുമായിരിക്കും. ഇലകൾക്ക് നേരിയ വ്യത്യാസമേ കണ്ടുവരുന്നുള്ളൂ. തിരുവിതാംകൂർ ഭാഗത്തെ പഴയ കാല നാടൻ അഭ്യാസ തിരുമ്മു ചികിത്സകർ, കർക്കിടക മാസത്തിലെ മരുന്ന് കഞ്ഞി തയ്യാറാക്കുന്നതിൽ പ്രധാന ചേരുവ കോഴിക്കറ്റടി യായിരുന്നു. ഞരമ്പോടൽ,മക്കും കായ്, മരച്ചെടച്ചേമ്പ്, മുതലായ ഔഷധ മരുന്നു കഞ്ഞി കളുണ്ടെങ്കിലും, കറ്റടി നായകത്തിൻ കഞ്ഞിക്ക് ആശാൻമാർ പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ക്ഷതദോഷങ്ങൾക്കും, നാഡീ വൈകല്യങ്ങൾക്കും, രക്ത ദൂഷ്യ മകറ്റാനും, ഉറച്ച ശരീരബലമുണ്ടാക്കാനും, കാഴ്ചശക്തിക്കും, അസ്ഥിക്ഷയമില്ലാതെയിരിക്കാനും കർക്കിടക കഞ്ഞിയായി ഏഴു ദിവസം കുടിക്കുവാൻ പഴമക്കാർ തയ്യാറായിരുന്നു. ഇക്കാലത്ത് കർക്കിടക കഞ്ഞി കൂട്ടുകൾ ശാസ്ത്രീയമെന്ന പേരിൽ മനോഹരമായി നിറ കൂടുകളിൽ നിറച്ച്, എവിടെയും ലഭ്യമാണെന്നിരിക്കെ, പ്രാദേശീക വും ചിലർക്ക് പ്രാകൃതവുമായ ഇത്യാദികൾ സ്വീകാര്യമാവുമോ എന്നറിയില്ല. കണ്ണാറ് കുണ്ടി മൂന്നിനും എണ കണയ്ക്കാൻ കറ്റടി കഞ്ഞി കൊട"ടാ ' എന്ന പഴയചൊല്ല് ,ചീത്ത വാക്കായ് കരുതേണ്ട , നിലമുഴുന്ന രണ്ടു കാളയ്ക്കും 'മനുഷ്യനും കറ്റടി കഞ്ഞി കൊടുക്കാൻ സാരം. നിങ്ങളുടെ പ്രദേശങ്ങളിൽ കോഴിക്കറ്റടി ലഭ്യമാണെങ്കിൽ ഈ മരുന്ന് കഞ്ഞി ഉപയോഗിക്കുന്നത് നടുവേദന പോലെയുള്ള രോഗങ്ങളകറ്റുവാനും നന്ന്. കറ്റടി നായകത്തിന്റെ വേരിലെ കരിംതൊലി, മഞ്ഞത്തൊലി, ഇവകൾ ചുരണ്ടി നീക്കി കട്ടിയുള്ള മാംസളമായ തോൽ പൊളിച്ചെടുത്ത് അരച്ചുരുട്ടി വെക്കുക. നൂറു ഗ്രാം അരിക്ക് പത്ത് ഗ്രാമിൽ കൂടുതൽ കറ്റടിത്തോൽ ചേർക്കരുത്'
അരിയും, അരിയിൽ പാതി ഉലുവയും, ഉലുവയിൽ പാതി ആശാളിയും, ആശാളിയിൽ പാതി ജീരകവും, ജീരകത്തിൽ പാതി അയമോദകവും, അരച്ചുരുട്ടിയ കറ്റടിവേരും, കുറുന്തോട്ടി കഷായത്തിൽ വേവിച്ച് വറ്റിച്ച് ആവശ്യത്തിന് നാളികേരപ്പാൽ ചേർത്ത് വാങ്ങിയാൽ കഞ്ഞിയായി, അളവ് ആവശ്യത്തിന് എടുത്തുകൊൾക. ഉപ്പും, മധുരവും ചേർക്കരുത്' ഏഴു ദിവസം തുടർച്ചയായി ഉപയോഗിക്കാം

No comments:

Post a Comment