129
പുല്ലാഞ്ഞി::::കട്ടപ്പൂവ്,പൂരപ്പൂവ്,
ചെടപ്പൂവ്,പുല്ലാനി, എന്നൊക്കെ പ്രാദേശീകമായും, സുഷവി, എന്ന്
സംസ്കൃതത്തിലും അറിയപ്പെടുന്ന പുല്ലാഞ്ഞി' കേരളത്തിലെ ഉൾവനങ്ങളിലും,
നാട്ടിൻ പുറങ്ങളിലും കുറ്റിച്ചെടിയോ വൻവള്ളിയായോപടർന്ന് വളർന്ന് പച്ചയും
മഞ്ഞയും കലർന്ന നിറത്തോടെയുള്ളപുഷ്പങ്ങളാൽ മനോഹര കാഴ്ചയെ നൽകുന്നത്
മലയാളികൾക്ക് പരിചിതമാണ്. ഉൾവനങ്ങളിലെ യാത്രാവേളയിൽ ദാഹജലത്തിനായി മലകൾ
താണ്ടി നീർചോലകൾ തേടിയലഞ്ഞ് വറ്റിവരണ്ട നിരാശയോടെ ജീവൻ നിലനിർത്താൻ അവസാനം
ആശ്രയിക്കുന്നത് പുല്ലാഞ്ഞിവള്ളിയെയാണ്.ഒരു പ്രത്യേക വേഗതയിൽ താഴെയും
മുകളിലും കൊത്തിയെടുത്ത വള്ളിയിൽ നിന്നുമുള്ള ജലപ്രവാഹം ദാഹം
തീർക്കാനുതകുന്നതാണ്. വടക്കേ മലബാറിൽ പൂരോത്സവത്തിൽ കാമദേവ പൂജാപുഷ്പങ്ങളിൽ
ചെമ്പകപ്പൂവ് പോലെ ഇതിനും സ്ഥാനമുണ്ട്.ഹിന്ദു ഭവനങ്ങളിൽ പൂരനാളുകളിൽകാമനെ
ആവാഹിച്ച് തിരിച്ചയക്കുന്നതായുള്ള വിശ്വാസങ്ങളിൽ കട്ടപ്പൂവായും,
പൂരപ്പൂവായും ഇതിനെ കാണുന്നതിനപ്പുറം ചില ഔഷധ ഗുണങ്ങളാലും ഈ സസ്യം നമ്മുടെ
നാടിന്റെ പുണ്യമായി മാറുന്നു.
ഇതിന്റെ തളിരില ,മഞ്ഞൾ, ചെക്കിപ്പൂവ്, തുമ്പയില, വാഴയില, സമഅളവിൽ എടുത്ത് അരച്ച് പിഴിഞ്ഞ നീരിൽ തേങ്ങ വെന്ത എണ്ണ ഇരട്ടി യളവിൽ ചേർത്ത് മണൽ പാകത്തിൽ കാച്ചിയരിച്ചെടുത്ത് തേച്ചു കുളിക്കുന്നത് ശീലമാക്കിയാൽ ശരീര കാന്തിയുണ്ടാക്കുന്നതും, സുഗന്ധ ശരീരത്തെ തരുന്നതുമാണ്.ഇതിന്റെ തളിരില മൂന്നെണ്ണം അരച്ചെടുത്ത് തേങ്ങാപ്പാലിൽ സേവിക്കുന്നത് കൃമി രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
ഇലയും, പൂവും കദളിപ്പഴം അരിഞ്ഞതും എണ്ണയിൽ മൂപ്പിച്ച്, തേൻ മെഴുക് പാത്ര പാകം ചേർത്ത്പുരട്ടുന്നത് കാൽ വിണ്ടു കീറുന്നതിനും, ചൊറിച്ചിലിനും ശമനമുണ്ടാക്കും. കണ്ണിലുണ്ടാവുന്ന ചെറിയ ക്ഷതങ്ങൾക്ക് ഇതിന്റെ വള്ളി മുറിച്ചു മറുവശത്ത് ഊതുമ്പോൾ ജലകണങ്ങൾ ഊറിയിറങ്ങുന്നത് കണ്ണിൽ നിർത്തിയാൽ മതി. വിറയലോട് കൂടിയ പനിക്ക് തളിരില അരച്ച് വെണ്ണയിൽ ചാലിച്ച് കഴിക്കുന്നത് നന്ന്.കായയും വേരിൻമേൽ തോലും അരച്ച് മഞ്ഞപിത്തത്തിന് കഴിക്കുന്നത് വിശേഷം.മൂത്രത്തിലുള്ള അണുബാധയകറ്റുവാൻ മുൻ പറഞ്ഞ പ്രകാരം വെട്ടിയെടുത്ത വെള്ളം ശേഖരിച്ച് കൂവ നൂറും, കല്ക്കണ്ടവും ചേർത്ത് സേവിക്കുന്നത് അതിശയകരമായ ഫലത്തെയേകുന്നതാണ്.
Suresh Vaidyar

No comments:
Post a Comment