nattu vaidyam rkv

Thursday, 29 December 2016


132---

Image may contain: plant, outdoor and nature
Suresh Vaidyar
November 18----130
കരിമുത്തിൾ -:: കരിങ്കുടകൻ, കാട്ടുമുത്തിൾ, കരിന്തകാളി, കാട്ടുകുടകൻ, കരിങ്കുടങ്ങൽ,എന്നൊക്കെ അറിയപ്പെടുന്ന കരിമുത്തിൾ, ദക്ഷിണേന്ത്യയിലെ വനമേഖലകളിലും നാട്ടിൻ പുറങ്ങളിലെ നനവാർന്ന പ്രദേശങ്ങളിലും നിലംപറ്റി പടർന്ന് വളരുന്ന ചെറുസസ്യമാണ്.
കേഴമാനിന്റെ പ്രസവകാലത്ത് കരിങ്കുട ങ്ങൽ ധാരാളമായിതീറ്റയാക്കാറുണ്ടെന്നത് ആദിവാസികളിൽ നിന്നറിയുവാൻ കഴിഞ്ഞു .
മാൻകുട്ടി ആദ്യമായി വിസർജിക്കുന്നത് ശേഖരിച്ച് ചില ഔഷധക്കൂട്ടുകളിൽ ചേർക്കുന്നതും പഴയകാല മൂപ്പൻമാരുടെ ഓർമ്മത്താളുകളിൽ പൊടിപിടിച്ചു കിടക്കുന്നു.
മണ്ഡൂകപർണ്ണിയെന്ന മുത്തിളിന്റെ എല്ലാ ഗുണങ്ങളും കരിമുത്തിളിന് ഉണ്ടെന്നും.
അതല്ല മുത്തിളിനേക്കാൾ ഗുണക്കൂടുതൽ ഉണ്ടെന്നും വൈദ്യ ശ്രേഷ്ഠൻമാർ അഭിപ്രായപ്പെടുന്നുണ്ട്. അധിക മാത്രയിൽ ഛർദ്ദിയുണ്ടാക്കുന്നതായുള്ള അനുഭവം മുത്തിളിൽ നിന്ന് വ്യത്യസ്തവുമാണ്.
കരിമുത്തിൾ, ആടലോടകം, കൂവളത്തില, കരിനൊച്ചിയില, കൃഷ്ണ തുളസിയില, ഇവകൾ ഓരോന്നും ഇടിച്ചു പിഴിഞ്ഞ നീരുകൾ സമ മായ അളവിൽ എടുത്ത്,
നീരുകളുടെ ഇരട്ടി വെളിച്ചെണ്ണ ചേർത്ത് ചെറുതീയിൽ മണൽ പാകത്തിൽ അരിച്ചെടുത്ത എണ്ണ സ്ഥിരമായി കുറഞ്ഞ അളവിൽ തലയിൽ തേച്ചു കുളിക്കുന്നത്,
കാസ ശ്വാസരോഗങ്ങളെ ശമിപ്പിക്കുന്നതും, സുഖനിദ്രയേകുന്നതുമാണ്.
കരിമുത്തിൾ, പച്ചമഞ്ഞൾ, കൂട്ടി അരച്ച് പുരട്ടിയാൽ പഴുതാര വിഷം ശമിക്കുകയും,
ഇതിൻ കൂടെ ആട്ടിൻ കാഷ്ടം ചേർത്ത് അരച്ച് പുരട്ടിയാൽ കരിന്തേൾ വിഷവും ശമിക്കും.
കരിമുത്തിൾ പുറ്റുമണ്ണ് ചേർത്തരച്ച് ദേഹത്ത് തേച്ച് പിടിപ്പിച്ച് ഒഴുക്കിനെതിരായി നീന്തിക്കുളിക്കുന്നത് ശരീരബലം വർദ്ധിക്കുവാനും, ത്വക് രോഗശമനത്തിനും, ചില മാനസിക വൈകല്യമകറ്റുവാനും ഏറെ നന്ന്.

LikeShow more reactions
Comment
10 Raychen Mannaiel, Sidhique Vaidyar and 8 others
Comments
Radhakrishnan Rkv

Write a comment...


Posted by Unknown at 21:15
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ▼  December (7)
      • 133--
      • 132---
      • 129 പുല്ലാഞ്ഞി::::കട്ടപ്പൂവ്,പൂരപ...
      • 128 വഴുതിന [വാര്ത്താകം ]-വാര്ത്...
      • 131--- മത്തിപ്പുളി -:::: മീമ്പുളി, പ...
      • പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ...
      • ഇടംപിരിവലംപിരി :: കയ്യൂൺ, കൈനാര്, കയ്യൂന്നി, കൈ...
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.