Tuesday 24 November 2015


76)അടയ്ക്കാമണിയൻ.വിഷ്ണു കരന്ത.. ഇതിന്റെ വേര് അരച്ച് മോരിൽ കലക്കി സേവിച്ചാൽ .രക്താർസ്സസ്.സ്ത്രീകൾക്കുള്ള രക്തസ്രാവം ശമിക്കും ..ഇതിന്റെ പൂവ് ഉണക്കി പൊടിച്ചു 3ഗ്രാം വീതം പതിവായി കഴിച്ചാൽ .രക്ത ശുദ്ധി ഉണ്ടാകും ശരീര ശക്തിയുന്ടാകും.ചൊറി ചിരങ്ങ് മുതലായ രോഗം ഉണ്ടാകില്ല .നാഡീ ബലം ഉണ്ടാക്കും


75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയും വര്ദ്ധിപ്പിക്കും .പൂവിനു ഗർഭാശയത്തിൽ നിന്നുള്ള രക്ത സ്രാവം കുറയ്ക്കും ശരീര ബലം ഉണ്ടാക്കും .ലൈംഗിക ശക്തി വര്ദ്ധിക്കും ..ശന്ഖു പുഷ്പ്പത്തിന്റെ വേര് പാലിലോ നെയിലോ അരച്ച് 3ഗ്രാം വീതം ദിവസ്സം രണ്ടു നേരം പതിവായി
സേവിച്ചാൽ കഴുത്തിലെ ഗ്രന്ഥിവീക്കം ശമിക്കും .

Sunday 22 November 2015


വിഴാൽ .വിഡന്ഗം.ക്രിമിഗ്ന .ദേശത്തിനു അനുസരിച്ച് വിവിധ വിധങ്ങളിൽ കാണാരുന്ടു..ഉദര കൃമികളെ നശിപ്പിക്കുന്നു .അഗ്നി ദീപ്തി ഉണ്ടാക്കും വിരെച്ചിനി.കഫ വാത രോഗങ്ങൾ കുറക്കുന്നു ചര്മ്മ രോഗങ്ങള്ക്ക് ഉത്തമം

പവിഴമല്ലി .ശക്തമായ ജ്വര ഹര ഔഷധമാണ് .വാതം ശരീര വേദന എന്നിവയ്ക്ക് ഉത്തമം .യകൃത്ത്.പ്ലീഹാ വൃദ്ധി ക്കും നല്ലത്


57)=പിച്ചകം .കൊടിമല്ലിക .ഹൃദയ ഗന്ധി.ജാതി മല്ലി ..എന്നീ പേരുകൾ
.നാഡീ വൃണം ദുഷ്ടവൃണം ചര്മ്മ രോഗങ്ങൾ.രക്ത ശുദ്ധി ലൈംഗിക ശക്തി.വര്ദ്ധിക്കുന്നു .ആര്ത്തവം തടസ്സം ഇല്ലാതെ നടക്കും .മുലപ്പാൽ വറ്റിക്കും .ഉദര കൃമി നശ്ശിപ്പിക്കും .പിച്ചക പൂവ് ഇട്ടു കാച്ചിയ എണ്ണ ചൊറി ചിരങ്ങ് കരപ്പൻഎന്നിവ ശമിപ്പിക്കും


മല്താങ്ങി 58=വാജീകരണം മുലപ്പാൽ വര്ദ്ധിക്കും കഫ വാത വികാരങ്ങൾ വിഷം എന്നിവയും കുഷ്ഠം ചൊറി ചർദ്ദി ഹൃദ്രോഗം ജ്വരം അതിസാരം ഉദര ശൂല എന്നിവയ്ക്ക് നല്ലത് .

59=പേക്കുമ്മട്ടി.ഇന്ദ്രാവാരൂണി.ഇന്ദ്രാഹ്വ ക്ഷുദ്രഫല .ഇത് രണ്ടു തരമുണ്ട് .വലുതും ചെറുതും .കൃമി ശല്യം.കഫ രോഗങ്ങൾ.വൃണം .മഹോദരം എന്നിവയ്ക്ക് ഉത്തമം .ശക്തമായ വിരേചന ഔഷധമാണ്.

60)=ചീനപ്പാവ് .മധുസ്നുഹി .ദീപാന്തര വച .ചൈനാ റൂട്ട് .
രക്ത ശുദ്ധി ഉണ്ടാക്കുന്നു .ലൈംഗിക രോഗം നാഡീ ദൗർബല്യം.ചർമ്മരോഗം വാത രക്തം എന്നിവ ഇല്ലാതാക്കി ശരീര ബലം ഉണ്ടാക്കുന്നു


61=പാൽമുതുക്ക്.ക്ഷീര വിദാരി.പയസ്വിനി .അഞ്ചിലതാളി.
ഇത് 3വിതത്തിൽ കണ്ടിട്ടുണ്ട് .മുതുക്ക്.പാൽമുതുക്ക് കരിമുതുക്ക് ..വാജീകരണ മാണ് മുലപ്പാൽ വര്ദ്ധിപ്പിക്കും .തടിപ്പിക്കും വാതരോഗം സമിപ്പിക്കും .ശുക്ലം വര്ദ്ധിപ്പിക്കും .

കിരിയത്ത് - ::പ്രമേഹ രോഗത്തെ നിയന്ത്രണത്തിലാക്കുവാൻ, ഈ മരുന്ന് ഉപയോഗിക്കാം.
കിരിയാത്ത് - നില വേപ്പ് - എന്നൊക്കെ അറിയപ്പെടുന്ന ഇത് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 2-ഇടങ്ങഴി
ഉണക്ക നെല്ലിക്കത്തോട് - വരട്ടു മഞ്ഞൾ - തേറ്റാo പരൽ - ചിറ്റമൃത് മൊരി നീക്കിയത് - കാട്ടുജീരകം - ഞെരിഞ്ഞിൽ - വേങ്ങാക്കാതൽ _ ഏക നായകം - 60- ഗ്രാം വീതം.
ഇരുമ്പ് ചട്ടിയിൽ, കിരിയാത്ത് ഇടിച്ചു പിഴിഞ്ഞ നീരൊഴിച്ച്.എല്ലാ മരുന്നുകളും അതിൽ ഇട്ട്, അടുപ്പേറ്റി ചെറിയ തീയിൽ നീര് വറ്റിച്ചെടുക്കുക.
ശേഷം മരുന്നുകൾ എല്ലാം കുറച്ച് ദിവസത്തെ വെയിൽ കൊള്ളിച്ച് ഉണക്കി, ശീലപ്പൊടിയാക്കി സ്ഫടികപാത്രത്തിൽ സൂക്ഷിക്കുക.
രോഗത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച്, കാൽ ടീ സ്പൂൺ മുതൽ - ഒരു ടീസ്പൂൺ വരെ, നല്ല തേനി ലോ ,പച്ചനെലിക്കാനീരിലോ., മോരിലോ, തിളച്ചാറിയ വെള്ളത്തിലോ ചേർത്ത് 'രാവിലെ വെറും വയറ്റിൽ കഴിക്കാം.
തേൻ കാട്ടുതേ നാണെങ്കിൽ മാത്രമേ ഇതിന് ഉപയോഗിക്കാവു!


62=പ്ലാശ്സ്.പലാശം.രക്ത പുഷ്പാ....കഫം വാതം ശമിക്കും.തൊലിക്കും കറക്കും.രക്ത വാര്ച്ച തടയാൻ ശക്തിയുണ്ട്.1)=പ്ലാശ്ശിൻതൊലി കഷായം വെച്ച് ദിവസ്സം 3നേരം സേവിച്ചാൽ സ്ത്രീ കളിലുന്ടാകുന്ന രക്തസ്രാവം ശ്വേതപ്രദരം എന്നിവ ശമിക്കും .

63പച്ചോറ്റി=ഗർഭാശയ രോഗങ്ങൾ.അതിസാരം വായ്പ്പുണ്ണ്‍.എന്നിവ ശമിക്കും .1=ഗർഭാശയ സംബന്ധ രോഗങ്ങൾ സമിക്കും

64 കാട്ടുപടോലം=തിക്തക .കുഷ്ഠഘന .പാണ്ടുഫല .=പചന ശക്തിയും അഗ്നി ദീപ്തിയും ഉണ്ടാക്കുന്നു .രക്ത ശുദ്ധിപ്രദം .വൃണവിരോപനവും ചര്മ്മ രോഗങ്ങളെ സമിപ്പിക്കും .

നീർ മാതളം .മാവുലിംഗം .വരുണ.അശ്മരീഘ്ന.എന്നീ പേരുകളിൽ അറിയ പെടുന്നു .പാരമ്പരിയവൈദ്യൻ മാര്ക്ക് കാലങ്ങളായി ഇത് ഉപയോഗിച്ചിരുന്നു.മൂത്ര വസ്തിയിലും വൃക്കക്ളിലും ഉണ്ടാകുന്ന കല്ലിനെ അലിയിച്ചു കളയും..രസായന ഗുണമുണ്ട് .വരണാതികഷായത്തിൽ .ഇത് പ്രധാന ചേരുവയാണ്

65=ആട് തിന്നാപ്പാല .പിത്തം വാതം കഫം എന്നീ ത്രിദോഷങ്ങളെ നിയന്ത്രിക്കുന്നു .വിഷഹാരി കൃമി നാസ്സിനി .പ്രസവം ത്വരിത പെടുത്തുന്നു .ചര്മ്മ രോഗങ്ങൾ വൃണം എന്നിവ സുഖ പെടുത്തുന്നു .


67=കാട്ടത്തി .പേയത്തി.കാകോദുമ്പരിക .അജാജി .ഇത് എല്ലാവര്ക്കും അറിയുന്ന ഔഷധി ആണ് .ഇതിന്റെ തൊലി പിത്ത കഫ രോഗങ്ങൾ ശമിപ്പിക്കുന്നു .രക്ത ശുദ്ധി ഉണ്ടാക്കും .രക്ത പിത്തം മൂര്ച്ച ചുട്ടു നീറ്റൽ.വൃണം ചർമ്മരോഗം എന്നിവയ്ക്ക് ഉത്തമം .ഫലം ഗർഭരക്ഷക്ക് നല്ലത് 1=രക്ത പിത്തത്തിനു .ഫലത്തിന്റെ കറഅൽപ്പാൽപ്പമായിപലതവണ കൊടുക്കാം .2=ആര്ത്തവം അധിക മായി പോകുന്നതോ അമിത രക്തം പോകുന്നതിനു കറ തേനിൽചാലിച്ച് കൊടുക്കാം


66=ആശാളി.ആളി.ചന്ദ്രിക .വാസ പുഷ്പ .:::::::::::ദഹനശക്തി വര്ദ്ധി പ്പിക്കുന്നു .മൂത്രളം .ആര്ത്തവം ക്രമപെടുത്തും .ശുക്ലവര്ദ്ധനവും ശരീര പുഷ്ടി ഉണ്ടാക്കുന്നു .വാത കഫ വികാരങ്ങൾ ശമിപ്പിക്കും .ഉത്തേജകവും ആണ് .ആമവാതം .സന്ധി വാതം എന്നിവയ്ക്ക് ആശാളി അരച്ച് പൂചിട്ടാൽ വേദനയും നീരും കുറയും 

68)=ഊരകം .തുത്തി .അധിബല .വാഡ്യപുഷ്പി .ഇത് എല്ലാവര്ക്കും പരിചയമുള്ള ഒരു ചെടിയാണ് .ത്രിദോഷങ്ങളുടെ കോപത്താലുന്ടാകുന്നരോഗങ്ങൾ ശമിപ്പിക്കും .പ്രധാന മായി വാത പിത്ത ശമനൗഷധ മായി പ്രവര്ത്തിക്കുന്നു .ശരീര ശക്തിയും ലൈംഗിക ശക്തിയും വര്ദ്ധിപ്പിക്കുന്നു .ദാഹം തൃഷ്ണ .വിഷ വികാരങ്ങൾ ചർദ്ദി.കൃമി എന്നിവയെ ശമിപ്പിക്കും


69)വെട്പാല .ശ്വേത കുടജ.ദന്ത പാല .ഗ്രാഹിയും ജ്വരഹരവും ആണ് .വയറു വേദന .ചര്മ്മ രോഗങ്ങൾ.എന്നിവയ്ക്കു.ഉത്തമം .1)ഇതിന്റെ ഇല അല്പ്പം പോലും ഉണങ്ങാതെ ചതച്ചു വെളിച്ചെണ്ണയിൽ ഇട്ടു വെയിലത്ത് വെയ്ക്കുക .അടുത്ത ദിവസ്സം അരിച്ചു തേച്ചാൽ .പഴക്കം ചെന്ന സോറിയാസ്സിസ് എന്നിവ ഗുണമാകും

70)=അരേണുകം. വാൽമുളക് .കൃതഫലം .സുഗന്ധിഫല .
ദീപനവും പാച്ചനവും ആണ് .ഹൃദയം.ശ്വാസകോശം.ഗർഭാശയം.എന്നിവയെ ശക്തിപെടുത്തുന്നു .കൃമി .മന്ദാഗ്നി.അരുചി .വായു .വായ നാറ്റം എന്നിവയെ അകറ്റുന്നു

72)=ഐവിരലികോവാ.നെയുണ്ണി..കോവലിന്റെ കുടുമ്പം .ത്വക് രോഗത്തിനു നല്ലത് അഗ്നി ദീപ്തി ഉണ്ടാക്കുന്നു പൈത്തികവികാരങ്ങൾ സമിപ്പിക്കും ..ഇതിന്റെ ഇല അരച്ച് പുരട്ടിയാൽ നീര് കുറയും ..ഇതിന്റെ ബീജം വാഴപഴത്തിന്റെ അകത്തു വെച്ച് സേവിച്ചാൽ ഗർഭസ്രാവം ഉണ്ടാകില്ല എന്ന് ഗോത്ര വൈദ്യം

71)ചുവന്ന അരളി .കരവീര .അശ്വഘന.അൽപ്പം വിഷമുണ്ട് എന്നാലും ഔഷധ ഗുണം അതിലേറെ ഉണ്ട് .ഇതിന്റെ വേരിൽ നിന്നും ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥംഹൃദയ പേശികളിൽ നേരിട്ട് പ്രവര്ത്തിച്ചു സങ്കൊചവികാസ ക്ഷമത വര്ദ്ധി പ്പിക്കാനുള്ള ശക്തിയുണ്ട്..വേരിന്മേൽ തൊലി ശ്വാസകോശത്തിന്റെ വികാസ സങ്കൊചക്ഷമത വർദ്ധിപ്പിക്കാനും ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന കഫം ഇല്ലാതാക്കും .എന്തായാലും വൈദ്യൻമാർ മാത്രം കൈകാര്യം ചെയ്‌താൽ മതി



തണുപ്പ് കാലം തുടങ്ങി .പനിയും മൂക്ക് ഒലിപ്പും ഈ കാലത്തു കൂടുതലായി കാണാന് കാരണം ശരിരത്തില് കടന്നു കൂടുന്ന കെമിക്കലും മറ്റ് മാലിന്യങ്ങള് ശരിരത്ത് നിന്നും പുറത്ത് പോകാത്തത് ആണ് ഒരു കാരണം .രണ്ട് തണുപ്പിനേ പ്രതിരോധിക്കാന് ഹീറ്റര് ഇട്ട് കിടക്കുന്നതാണ്.പെട്ടെന്നു തണുപ്പില് നിന്നും ചൂടിലേക്ക് കടക്കുന്നത് ശരിരത്തിന്ന് നല്ല തല്ല.വലിയ ചൂട് വെള്ളത്തില് കുളിച്ചു തണുപ്പിലേക്ക് എത്തുന്ന താണ് .മറ്റോരു കാരണം ,,കാപ്പി, റെയിന്ബോ മില്ക്ക് ചായ ,പാല് പൊടി ചായ ഇവ മറ്റു ഒരു കാരണം .കാപ്പി കൂടുതല് ആയാല് മലബന്ധം ഉണ്ടാകുകയും ചെയ്യുന്നു .പനിയേ ചുക്ക് +കുരുമുളക് +ആടലോടകത്തിന്റെ ഇല +തുളസി ഇല +കല്ക്കാണ്ടം /കരുപ്പോട്ടി കാപ്പി ഉപയോഗിച്ചു നിയന്ത്രിക്കുക .gulf യില് ഉള്ള വര്ക്ക് ചിരയിത്ത ആഴ്ചയില് ഒരിക്കല് വെറും വയറ്റില് കുടിക്കുന്നതാണ് നല്ലത് .രാത്രിയില് 25 ഗ്രാം ചിരയിത്ത വെള്ളത്തില് ഇട്ട് രാവിലെ വെറും വയറ്റില് കുടിക്കാം.ചിരയിത്ത ഷുഖറിനും നല്ലതാണ് .ശരിര വെയിറ്റ് കുറക്കാന് ചിരയിത്ത ഉപയോഗിക്കുന്ന വര് 50 ഗ്രാം ചിരയിത്ത വേണം വെള്ളത്തില് ഇട്ട് രാവിലെ കുടിക്കാന് .ഈ കാലത്തു ചൂട് കഞ്ഞി ,വെജിറ്റബിള് സൂപ്പ്,നന്നായിരിക്കും .

ആകാശവല്ലി.മൂടില്ലാ താളി.={ഉപയോഗം .----അഗ്നിദീപ്തമാണു.ക്രിമിഹരം.കേസവര്ദ്ധിനി.നീര് .ചര്മ്മ രോഗങ്ങൾ എന്നിവ ശമിപ്പിക്കും .1)കുട്ടികൾക്ക്ശരീരത്തിൽ വട്ടത്തിൽ തടിച്ചു പൊങ്ങുകയും ചൊരിചിലിനും മൂടില്ലാ ത്താളി അരച്ച് പുരട്ടിയാൽ കുറഞ്ഞുവരും 2),പുഴു കടിയാൽഉണ്ടാകുന്ന വട്ടത്തിൽ കാണുന്ന മുടി കൊഴിച്ച്ചിലിനു ഇത് അരച്ച് പുരട്ടുകയോ .എണ്ണകാചി തേക്കുക.ഇത് അരച്ച് മോരിൽ ചേർത്താൽ രുചിയും ഗുണവും വര്ദ്ധിക്കും

73)=മരമഞ്ഞൾ.ദാരു
.ഹരിദ്ര .പീത ദാരു.വള്ളി മഞ്ഞൾ.
ഇത് കൊണ്ടാണ് രസാന്ജനം ഉണ്ടാക്കുന്നത് ..ഇതിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ് നീര് 10മില്ലി വീതം അത്രയും തേൻ ചേര്ത്ത് രണ്ടുനേരം ദിവസ്സവും സേവിച്ചാൽ മഞ്ഞ പിത്തം .മറ്റു യകൃത്ത് .പ്ലീഹ വികാരങ്ങൾ.ശമിക്കും .
നീർമാതളം 
മലതാങ്ങി 
 


സമുദ്ര പച്ച . 


Friday 2 October 2015

1,2  ഗൊമേ ദകം 
 3.4 പുഷ്പ്പരാഗം .5 പവിഴം