Thursday 29 December 2016

133--


132---
129





131---
മത്തിപ്പുളി -:::: മീമ്പുളി, പുളിവെണ്ട, ചാളപ്പുളി, വെണ്ടപ്പുളി, കാലാപ്പുളി, പൂമ്പുളി, എന്നൊക്കെ പ്രാദേശിക നാമങ്ങളുള്ള പുളിവെണ്ട, കുറ്റിച്ചെടിയായി വളരുന്നതും കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്നതും, കാലത്തിന് അനുസരിച്ചുള്ള പഴയ കാല ഭക്ഷണ വിഭവങ്ങളിൽ പൂർവ്വികർ ഉൾപ്പെടുത്തിയിരുന്നതുമാണ് .
ഭക്ഷണ ശീലങ്ങളിൽ രുചി ഭേദങ്ങളെ മാത്രം തിരയുന്ന മലയാളിയുടെ കണ്ണുകളിൽ പഴയ കാല വിഭവങ്ങൾ പലതും പഴങ്കഞ്ഞിയായി തീൻമേശയിൽ ഇടം പിടിക്കാതെ പോകുന്നത്,
രോഗവ്യാപനങ്ങൾക്കും, അമിതമായ ഔഷധ ഉപയോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നത് ദു:ഖസത്യമാണ്.
മത്തിപ്പുളി എന്ന പേര് കൊണ്ട് മത്സ്യക്കറിയിൽ മാത്രമേ ഉപയോഗിക്കുവാൻ കഴിയൂ എന്നതല്ല. പൂവും, പൂക്കാത്ത കാലത്ത് തളിരിലയും, ഉപ്പും, കപ്പൽമുളകു ചുട്ടതും, ചെറിയ ഉള്ളിയും, അല്പം വെള്ളുള്ളിയും ചേർത്തരച്ച ചമ്മന്തി, പുഴുങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടെ തൊടുകറിയായി കഴിക്കുന്ന സ്വാദിനും മീതെ, ഔഷധമായും പുളിവെണ്ടയെ കാണാം.
പുളിവെണ്ടയുടെ പൂവ് അരച്ച് പിഴിഞ്ഞ നീരിൽ, കറുത്ത മുന്തിരി നീരും, കരിമ്പിൻ നീരും, സമം അളവിലെടുത്ത്, കുറഞ്ഞ അളവിൽ ഏലക്കയും, ജാതി പത്രിയും ജീരകവും പൊടിച്ച് ചേർത്ത്, നാല്പത്തിയൊന്ന് ദിവസം മൺഭരണിയിൽ സൂക്ഷിച്ച് പിഴിഞ്ഞരിച്ച് ,പതിനഞ്ച് മില്ലി വീതം രാത്രി സേവിക്കുന്നത് ബീജ ദോഷങ്ങൾ അകറ്റുവാനും രക്തശുദ്ധിക്കും നല്ലതാണ്.
പുളിവെണ്ടയുടെ പൂവും, ജാതിക്കയും കറിവേപ്പിലയും ഇന്തുപ്പും അരച്ച് നെല്ലിക്ക അളവിൽ മോരിൽ ചേർത്ത് കുടിക്കുന്നത് ദുർമ്മേദസ്സ് കുറയ്ക്കുവാനും അതുവഴി കുടവയറും ശരീര ഭാരം കുറയുന്നതിനും നന്ന്. പൂവില്ലാത്ത കാലത്ത് തളിരിലയും ചേർക്കാം.
പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുപനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.ന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ,വയ്ച്ചപ്പുളി, അനിച്ചൻ, പഞ്ചകപ്പുളി, നാരണപ്പുളി, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന പനച്ചിപ്പുളി, കേരളത്തിലെല്ലായിടത്തും കണ്ടുവരുന്ന പടർന്നു വളരുന്ന മുൾച്ചെടിയാണ്.ഇതിന്റെ തായ് ത്തണ്ടിലും, ഇലത്തണ്ടിലും, പൂവിന്റെ ചുവട്ടിലും, ദൃഢമായ ചെറിയ മുള്ളുകൾ കാണാം.ചെടിക്ക് എല്ലാഭാഗങ്ങളിലും പുളിരസമുണ്ട്.പണ്ടുകാലത്ത് ഇതിന്റെ ഇല പുളിക്കു പകരം കറികളിൽ ചേർക്കാറുണ്ട്. ഇതു പോലെ മത്തിപ്പുളി എന്ന് വിളിക്കുന്ന മറ്റൊരുകുറ്റിച്ചെടിയെയും കറികൾക്ക് ചേർക്കാറുണ്ട്.:
പനച്ചേൻ വേര് അരച്ച് കുരുക്കളിൽ പുരട്ടുന്നത് പഴുത്ത് പൊട്ടിയുണങ്ങാൻ വളരെ നല്ലത്.
ശരീരത്തിൽ വ്യാപിച്ച ഭക്ഷ്യവിഷങ്ങളെ പുറന്തള്ളാൻ ഇതിന്റെ വേര് അരച്ച് മോരിൽ സേവിക്കുന്നത് വിശേഷം.
വേര് കഷായമാക്കി ചെന്തെങ്ങിൻ കരിക്കിൻ വെള്ളത്തിൽ ചേർത്ത് പല പ്രാവശ്യമായി കുടിക്കുന്നത് കുട്ടികൾക്കുണ്ടാവുന്ന ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തളിരില അരച്ച് മുറിവുകളിൽ പുരട്ടുന്നത് നന്ന്.
തേങ്ങ ചുട്ടതും, ഉപ്പും പത്തലമുളകും, ഇതിന്റെ ഇലയും ചേർത്തരച്ച ചമ്മന്തി രുചിയെ ഉണ്ടാക്കുന്നതും കൃമി ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.

Friday 16 December 2016

ഇടംപിരിവലംപിരി :: കയ്യൂൺ, കൈനാര്, കയ്യൂന്നി, കൈവുള, കയ്യൂളനാര്, കയ്പള,എന്നൊക്കെ പ്രാദേശീക നാമങ്ങളുള്ള ഇടം പിരി വലംപിരി,ദക്ഷിണേന്ത്യയിലെ വനമേഖലകളിലും മലയോരപ്രദേശങ്ങളിലും വൻകുറ്റിച്ചെടിയായി വളരുന്നതും, കെട്ടുകയറായും അലങ്കാര വസ്തു നിർമ്മാണങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതുമാണ്. ഇട ത്തേക്കും വലത്തേക്കും പിരിഞ്ഞിരിക്കുന്ന കായയുടെ രൂപം കൊണ്ടായിരിക്കാം ഈ പേരെന്നു കരുതുന്നു.
വള്ളി കയറായി തല്ലിച്ചതച്ച് ഉപയോഗപ്പെടുത്തുന്നതിനപ്പുറം ചില ഔഷധ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന സസ്യമാണ് ഇതെന്ന് പലർക്കും അറിഞ്ഞുകൂടാത്തതുമാണ്. എന്നാൽ ആദിവാസി വൈദ്യൻമാരുടെ ഒറ്റമൂലി ചികിത്സകളിലും, ആയുർവ്വേദ ഔഷധ കൂട്ടുകളിലും ഇടം പിരി വലം പിരിക്ക് സ്ഥാനമുണ്ട്.
കയ്യൂളയുടെ തോൽ ചതച്ച് ചതുരമുല്ലയും തെളളിയും, അരച്ച് പുരട്ടിയതിന് മീതെ കെട്ടിവെക്കുന്നത് അസ്ഥി ക്ഷതങ്ങൾ വേഗത്തിൽ ഭേദമാകുവാൻ നന്ന്.
കയ്യൂള തോലും ഉദിയുടെ തോലും ഇടിച്ചു പിഴിഞ്ഞ നീരിൽ മീറ പൊടിച്ചു ചേർത്ത് തിളപ്പിച്ച് കുറുക്കി മുട്ടയുടെ വെള്ള ചേർത്ത് കടഞ്ഞ് പുരട്ടുന്നതും ക്ഷതങ്ങൾ മാറുവാൻ നന്ന്.
കയ്പള കായും, ഈനാം പേച്ചിയുടെ തോടും ഉടുമ്പിൻ നെയ്യിൽ ചേർത്ത് കൊടുക്കുന്നത് അപസ്മാര രോഗമകറ്റുവാൻ ഏറെ നന്നെന്ന് ആദിവാസി വൈദ്യ ഗുരുക്കൻമാർ അവകാശപ്പെടുന്നു.
കായ പൊടിച്ചത് തേനിൽ ചേർത്ത് കഴിച്ചാൽ വയറിളക്കവും, നോവും ഛർദ്ദിയും ശമിക്കും.
വേരിൻമേൽ തോൽ അരച്ച് ആനച്ചുവടി നീരിൽ ചേർത്തിളക്കി വെയിലിൽ വറ്റിച്ച് ഉണക്കി പൊടിച്ചത് കുറഞ്ഞ അളവിൽ തേനിലോ, നെയ്യിലോ ചേർത്ത് സേവിക്കുന്നത് ഉദര വ്രണങ്ങൾ അകറ്റുവാൻ നന്ന്. തൊലി ചതച്ച് ചവക്കുന്നത് ഇളകിയ പല്ലുകൾ ഉറയ്ക്കുവാൻ നന്ന്.

Friday 22 July 2016






102)അതിരാണി .-കലദി.മഷിക്കായി ചെടി .തൊടുകാര .തോട്ടുകാര .ഖരപത്രി .ജാലസ്സാനിഎന്നീ അനേക പേരുകളിൽ അറിയപെടുന്നു ..ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട് ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും ..ഇതിന്റെ പൂവ് വെള്ളത്തിൽ കാച്ചി കുറുക്കി ശർക്കര ചേർത്ത് സേവിച്ചാൽ എല്ലാവിത മൂല രോഗവും ഗുണമാകും









04]-=കൊല്ലങ്കോവ. ആകാശ ഗരുഡന്‍ പേ സീന്തില്‍ .സംസ്കൃതത്തില്‍ പടോല ഗരുഡ എന്നൊക്കെ പേരുകളിലറിയപ്പെടുന്നു .[അഗസ്ത്യര്‍ ഗുണപാ ടത്തില്‍ ]===തുട്ടവിടം പാണ്ടു വെപ്പു സൂലൈ വാത ഗ്രന്ഥി കുട്ടം അറിപ്പക്കി കോണ്‍ കുടല്‍നോയ്
കേട്ട കണ്ട മാലൈ പോം -കൊല്ലങ്കോവയി കിഴങ്കാല്‍
മുത്തോട വേലയിപോം -പാരില്‍ വിളമ്പു =========
അതായത് ദുഷ്ടവിഷങ്ങള്‍ പാണ്ടു [സ്വിത്രം ] ശ രീര വേദന വാതം ഗ്രന്ഥി ,കുഷ്ട്ടം ചൊറിച്ചില്‍ അക്കി കുടല്‍ രോഗങ്ങള്‍ മുതലായ രോഗങ്ങള്‍ ഗുണമാകും =
൧]അക്കി ചൊറിച്ചില്‍ മുതലായ ത്വക് രോഗങ്ങള്‍ക്ക് ===
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചു ഒരു ടി സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ ഗുണമാകും ====൨]ഇതിന്റെ ഇല ചെറുതായി അരിഞ്ഞു അഞ്ചിരട്ടി വെളിച്ചെണ്ണയില്‍ ഇട്ടു സൂര്യ സ്പുടം ഒരാഴ്ച വെച്ച് എടുത്തു തേച്ചാല്‍ അക്കി ചൊറിച്ചി ല്‍ മുടലയ്യ രോഗങ്ങള്‍ ഗുണമാകും ഇനിയും അനേക രോഗള്‍ക്ക് ഇത് ഉപോയോഗ പെടുന്നു .വിഷത്തിനു തമിള്‍ നാട്ടുവൈദ്യന്‍ മാര്‍ ഉപയോഗിക്കുന്====
കുറിപ്പ് ====ഇത് പടോല മാണ് .കോവല്‍ ആണ് എന്നൊന്നും പറഞ്ഞേക്കരുത് .മലയാളത്തില്‍ കരലക ത്തിനെ ആണ് ആകാശഗരുഡന്‍ എന്ന് പറയുന്നത്
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായംപങ്കുവയ്ക്കുക
കറ്റടിനായകം::: കേരളത്തിലെ വനങ്ങളിലും, മലയോര പ്രദേശങ്ങളിലും കണ്ടു വരുന്ന കറ്റടി നായകം രണ്ടുവിധത്തിലുണ്ട്. മനുഷ്യന് ഉപയോഗിക്കേണ്ട കോഴി കറ്റടിയും, നില മുഴുന്ന കാളയ്ക്കും, വണ്ടി കാളയ്ക്കും മറ്റും, കൊടുക്കുന്ന കാളകറ്റടിയും. കുറ്റി വള്ളിച്ചെടിയായി പടർന്ന് വളരുന്ന കോഴിക്കറ്റടിയുടെ വേര് പൂവൻകോഴിയുടെ കാൽ പോലെ തോന്നിക്കുകയും, കാള കറ്റടിയുടെ വേര് വലുതും കറുത്ത നിറവുമായിരിക്കും. ഇലകൾക്ക് നേരിയ വ്യത്യാസമേ കണ്ടുവരുന്നുള്ളൂ. തിരുവിതാംകൂർ ഭാഗത്തെ പഴയ കാല നാടൻ അഭ്യാസ തിരുമ്മു ചികിത്സകർ, കർക്കിടക മാസത്തിലെ മരുന്ന് കഞ്ഞി തയ്യാറാക്കുന്നതിൽ പ്രധാന ചേരുവ കോഴിക്കറ്റടി യായിരുന്നു. ഞരമ്പോടൽ,മക്കും കായ്, മരച്ചെടച്ചേമ്പ്, മുതലായ ഔഷധ മരുന്നു കഞ്ഞി കളുണ്ടെങ്കിലും, കറ്റടി നായകത്തിൻ കഞ്ഞിക്ക് ആശാൻമാർ പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ക്ഷതദോഷങ്ങൾക്കും, നാഡീ വൈകല്യങ്ങൾക്കും, രക്ത ദൂഷ്യ മകറ്റാനും, ഉറച്ച ശരീരബലമുണ്ടാക്കാനും, കാഴ്ചശക്തിക്കും, അസ്ഥിക്ഷയമില്ലാതെയിരിക്കാനും കർക്കിടക കഞ്ഞിയായി ഏഴു ദിവസം കുടിക്കുവാൻ പഴമക്കാർ തയ്യാറായിരുന്നു. ഇക്കാലത്ത് കർക്കിടക കഞ്ഞി കൂട്ടുകൾ ശാസ്ത്രീയമെന്ന പേരിൽ മനോഹരമായി നിറ കൂടുകളിൽ നിറച്ച്, എവിടെയും ലഭ്യമാണെന്നിരിക്കെ, പ്രാദേശീക വും ചിലർക്ക് പ്രാകൃതവുമായ ഇത്യാദികൾ സ്വീകാര്യമാവുമോ എന്നറിയില്ല. കണ്ണാറ് കുണ്ടി മൂന്നിനും എണ കണയ്ക്കാൻ കറ്റടി കഞ്ഞി കൊട"ടാ ' എന്ന പഴയചൊല്ല് ,ചീത്ത വാക്കായ് കരുതേണ്ട , നിലമുഴുന്ന രണ്ടു കാളയ്ക്കും 'മനുഷ്യനും കറ്റടി കഞ്ഞി കൊടുക്കാൻ സാരം. നിങ്ങളുടെ പ്രദേശങ്ങളിൽ കോഴിക്കറ്റടി ലഭ്യമാണെങ്കിൽ ഈ മരുന്ന് കഞ്ഞി ഉപയോഗിക്കുന്നത് നടുവേദന പോലെയുള്ള രോഗങ്ങളകറ്റുവാനും നന്ന്. കറ്റടി നായകത്തിന്റെ വേരിലെ കരിംതൊലി, മഞ്ഞത്തൊലി, ഇവകൾ ചുരണ്ടി നീക്കി കട്ടിയുള്ള മാംസളമായ തോൽ പൊളിച്ചെടുത്ത് അരച്ചുരുട്ടി വെക്കുക. നൂറു ഗ്രാം അരിക്ക് പത്ത് ഗ്രാമിൽ കൂടുതൽ കറ്റടിത്തോൽ ചേർക്കരുത്'
അരിയും, അരിയിൽ പാതി ഉലുവയും, ഉലുവയിൽ പാതി ആശാളിയും, ആശാളിയിൽ പാതി ജീരകവും, ജീരകത്തിൽ പാതി അയമോദകവും, അരച്ചുരുട്ടിയ കറ്റടിവേരും, കുറുന്തോട്ടി കഷായത്തിൽ വേവിച്ച് വറ്റിച്ച് ആവശ്യത്തിന് നാളികേരപ്പാൽ ചേർത്ത് വാങ്ങിയാൽ കഞ്ഞിയായി, അളവ് ആവശ്യത്തിന് എടുത്തുകൊൾക. ഉപ്പും, മധുരവും ചേർക്കരുത്' ഏഴു ദിവസം തുടർച്ചയായി ഉപയോഗിക്കാം

 കൂൺ: കുമിൾ, പെരുങ്കൂൺ, മഴ കൂൺ, ഉപ്പു കൂൺ, അരിക്കൂൺ, മഴത്തണ്ടൻ, കൊടക്കൂൺ ,പാവക്കൂൺ, എന്ന് തുടങ്ങി' തടിക്കൂണും പുതിയ കണ്ടെത്തലായി വളർത്തിയെടുക്കുന്ന ചിപ്പിക്കൂണുകൾ വരെ മലയാളിക്ക് പരിചിതമാണ്. കർക്കിടക മഴ കലിതുള്ളുന്ന കാടിന്റെ ഹൃദയഭാഗങ്ങളിൽ, മേഘ ഗർജ്ജന താളം ഗണിച്ച് ,മുളയ്ക്കുന്ന കൂണ് ചീഞ്ഞുപോവാതെ കാട്ടാനത്താര വഴി , കൂൺ ശേഖരിക്കുവാൻ പോയ ഓർമ്മകൾ എന്റെ ഉള്ളിലും , നിരനിരയായ് വിടർന്ന് നിൽക്കുന്ന കൂണിന്റെ സുഗന്ധം പരത്തുന്നു, പുരാതന കാലം മുതൽക്കേ കൂണുകളുടെ അത്ഭുത ഗുണങ്ങളെ കണ്ടെത്തുവാൻ, ലോകത്തിന്റെ പല ഭാഗങ്ങളിലും, മനുഷ്യൻ ശ്രമിച്ചിരുന്നുവെന്നത് ചരിത്രത്താളുകളിൽ വ്യക്തമാണ്. അമൃത് പോലെ ഗുണമേകുന്നതും, കാളകൂടവിഷമെന്ന പോലെ ജീവനപഹരിക്കുന്ന വിഷക്കൂണും, ഭൂമിയിൽ കാലഗതിക്കനുസരിച്ച് മുളച്ചു വളരാറുണ്ട്, ആധുനിക ചികിത്സാ ശാസ്ത്രത്തിലെ പെൻസിലിൻ സൃഷ്ടിക്കുന്നതും ഒരു തരം കൂണിൽ നിന്ന് തന്നെയെന്ന് തോന്നുന്നു. ഹരിതക വർണ്ണമില്ലാത്ത മാംസ ഗുണങ്ങൾ തുല്യം ചെയ്യുന്ന കൂണിനെ , ചില ഹൈന്ദവ വിഭാഗ വിശ്വാസികൾ, ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഭ്രഷ്ട് കല്പിച്ചിരുന്നെങ്കിലും വൈദ്യ ശ്രേഷ്ഠൻമാർ കൂണിന്റെ പല വിധ ഗുണങ്ങൾ വർണ്ണിക്കുകയും, ഉപയോഗിച്ചിരുന്നതായും അറിയുന്നു. ആനപ്പിണ്ടത്തിൽ മുളയ്ക്കുന്ന കൂണിന് തേൾ വിഷത്തെ ശമിപ്പിക്കുവാൻ കഴിയും, സിദ്ധവൈദ്യ വിധി പ്രകാരം ചില കൂണുകൾ സ്ഫുടം ചെയ്ത് മറ്റു ദ്രവ്യങ്ങളുടെ ചേർച്ചാ ശക്തിയെ ശത ഗുണീഭവിപ്പിച്ച് സിദ്ധൗഷധങ്ങളാക്കി മാറ്റാറുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ,കൂണിന്റെ അനേക ഗുണവർണ്ണനകളും,പ്രതീക്ഷകളും, പരീക്ഷണങ്ങളും,എല്ലാം നടക്കുന്നു. എന്നാൽ നാം ചെയ്യേണ്ടത്, വർഷത്തിലൊന്ന് ലഭിക്കുന്ന പ്രകൃതിയുടെ വരദാനമായ കൂണിനെ ചവിട്ടിയരച്ചും, പുഴുവിനു കൊടുത്തും നഷ്ടപ്പെടുത്താതെ പറിച്ചെടുത്ത് മഞ്ഞൾ വെള്ളത്തിലിട്ടു വെച്ച് വിധിയാംവണ്ണം പാകപ്പെടുത്തി കഴിക്കുകയെന്നതാണ്

105]=== പുളിയാരില ഇത് ഏഴു ഇനത്തില്‍ കണ്ടുവരുന്നു .ഇവിടെ പച്ചനിറത്തില്‍ ആണെങ്കില്‍ ഊട്ടി പോലുള്ള തണുത്ത പ്രദേസങ്ങളില്‍ ചുവന്നപൂവുള്ള പുളിയാരിലയാണ് കാണുന്നത് ഈര്‍പ്പവും വരണ്ട പ്രദേസങ്ങളില്‍ ഇലയ്ക്കാ
ചുവപ്പ് നിറം ---ഇതിനു പ്രധാനമായും പുളിപ്പ് രസമാണ് ഉള്ളതെങ്കിലും എരിവു ചവര്‍പ്പ് ,മധുരം എന്നിവയും ചെറിയ തോതില്‍ അനുബവപ്പെടും ,രൂക്ഷ ഗുണവും .വര്‍ദ്ധിച്ച ഉഷ്നവീര്യവും മൂലം -വാത -കഫങ്ങളെ ക്ഷയിപ്പിച്ചു പിത്തവര്ദ്ധനയുന്ടാക്കുന്നു .ജടരാഗ്നിയെ വര്‍ദ്ധിപ്പിക്കും .രുചി ഉണ്ടാക്കും ...വയറിളക്കം ,അര്സ്സസ് ഗ്രഹണി ,ത്വക് രോഗങ്ങള്‍ എന്നിവയുടെ വാത- കഫ പ്രധാന അവസ്ഥയില്‍ പുളിയാരില ഉപയോഗിക്കാന്‍ നിര്‍ദ്ധേസിക്ക പെട്ടിട്ടുണ്ട് -------ഉപയോഗം =====പുളിയാരില നീര് ,അര ഗ്ലാസ് ,മോര് രണ്ടു ഗ്ലാസ് -മലര് എന്നിവ ചേര്‍ത്ത് തിളപ്പിചെടുത്ത കഞ്ഞി ജടരാഗ്നിയെ ഉദ്ദീപിക്കാനും വയറിളക്കം നിര്‍ത്താനും ഉപയോഗിക്കാം -[സഹസ്രയോഗം ]--പുളിയാരില നീര് പ്രധാനമായി ഉണ്ടാക്കിയെടുക്കുന്ന നെയ്യ് വാത -കഫ പ്രധാനമായ ആമാസയ വികാരങ്ങള്‍ക്ക് ഉത്തമം -[ചരകം ]-=========കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജ്വരാതിസ്സാരം മാറുവാന്‍ ഇതിന്റെ നീരില്‍ വയമ്പ് അരച്ചതും അതിവിടയം പൊടിച്ചതും ചേര്‍ത്ത മിശ്രിതം തേന്‍ ചേര്‍ത്ത് കുറഞ്ഞ അളവില്‍ പലവട്ടം കൊടുക്കുന്നത് നല്ലതാണ് --തയിരിന്റെ പാട ചേര്‍ത്ത് .ഇതിന്റെ നീര് ,മാതളം തോടു കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന നെയ്യ് ഗ്രഹണീ ചികിത്സയ്ക്ക് ഉത്തമം [ചരകം -ചി ]========പുളിയാരില ചേര്‍ത്ത പഴംകഞ്ഞി സമം ചര്ക്കര ചേര്‍ത്ത് കഴിക്കുന്നത്‌ ഉന്മാദത്തിന് ഉത്തമം ==[വന്ഗസേന ഉന്മാദ ചികിത്സ ]---------Rkv -

Tuesday 21 June 2016

നീരുമറീ ---കടലോര പ്രദേശങ്ങളിലും കണ്ടുവരുന്നു ,ഇതിനു ജ്വരം മലേറിയ കാമില കരൾ രോഗം ആസ്ത്മ ത്വക്ക് രോഗങ്ങൾ അതിസാരം എന്നിവയ്ക്കു ഇതിന്റെ നീരും .സമൂലം അരച്ചു എണ്ണ കാച്ചിയും വേര് ചൂർണ്ണമായും .കഷായമായും നാട്ടു വൈദ്യന്മാർ ഉപയോഗിക്കുന്നു കര്ണാടക തമിഴ്നാട് .ഗുജറാത്ത് മറ്റും ചില വിദേശ രാജ്യങ്ങളിലെ പാരമ്പര്യ വൈദ്യന്മാർ ഉപയോഗിച്ചു വരുന്നു .മലയാളത്തിൽ ഇതിന്റെ പേര് അറിയില്ല   suaeda maritima എന്നാണ് ശാസ്ത്ര നാമം

Tuesday 31 May 2016

കൊടുക്കാപ്പുളി കേരളത്തിൽ അത്രവ്യാപകമായികാണാറില്ലെങ്കിലും ഇന്ത്യയിൽ പലഭാഗത്തും,ഗൾഫുരാജ്യങ്ങളിലും ,ചിലവിദേശരാജ്യങ്ങളിലും പരക്കെ കാണപെടുന്നു കൊടുക്കാപുളി (கொடுக்காப்புளி) എന്നു തമിഴിൽ വിളിക്കുന്ന ഈ പഴം, മധ്യ അമേരിക്കയിൽ ജൻമ്മംകൊണ്ടതാണെങ്കിലും ഇത് ലോകത്തിൻെറ വിവിധഭാഗങ്ങളിൽ വഴിയരികുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു, Monkey pod എന്ന് ആംഗലേയനാമം ഉള്ള കൊടക്കാപ്പുളി ,Jungle jalebi,Madras thorn,Manila tamarind,Kamachile എന്നിങ്ങനെ പലപേരുകളിൽ അറിയപെടുന്നു, ഇടത്തരംനിത്യഹരിതമരമായി വളരുന്ന ഇതിൻെറ കായപഴുക്കുമ്പോൾ ഉള്ളിലുള്ള മാംസളഭാഗം വെളിയിൽ കാണതക്കരീതിയിൽ പൊട്ടിവിടരും ,വെളുത്തനിറത്തിൽ കായക്കുള്ളിൽ കാണുന്ന ഭാഗമാണ്ഭക്ഷ്യയോഗ്യം, ചെറുമധുരവും നേരിയചവർപ്പും കലർന്ന രുചിയാണ്, നമ്മുടെ നാട്ടിലും ഇത് നന്നായി വളരും ,തമിഴ്നാട്ടിലെയും മറ്റും ജനങ്ങളുടെ കുട്ടിക്കാലങ്ങളിലെ ഹൃഗാതുര ഓർമ്മകളിൽ എന്നും
അലങ്കരികുന്നു

Thursday 19 May 2016



കാച്ചമ്പുളി ::: മലമ്പുളി,നോവ്ങ്കാ ,കരടിപ്പഴം,എന്നൊക്കെ അറിയപ്പെടുന്ന കുടംപുളിമരത്തോട് സാമ്യമുള്ളതും എന്നാൽ ഫലത്തിന്റെ രൂപത്തിൽ വ്യത്യസ്തവുമായ, ഇടത്തരം മരമായി വളരുന്ന കാച്ചമ്പുളി , കേരളത്തിലെ ഉൾക്കാടുകളിലും, അപൂർവ്വം മലയോര പ്രദേശങ്ങളിലെ പുഴയോരങ്ങളിലും കണ്ടു വരുന്നു. കൊടിയ വേനൽക്കാലത്തും പച്ചപ്പു വിട്ടൊഴിയാത്ത ഈ മരത്തിന്റെ ശാഖകളും, ചെറു ശാഖകളും കീഴ്പോട്ട് തൂങ്ങിക്കിടക്കുന്നതും പ്രത്യേകതയാണ്.ചെറിയ പച്ച ആപ്പിളിനോളം വലുതാകുന്ന ഫലത്തിന് പച്ചയ്ക്ക് കഠിനമായ പുളിയും പഴുത്തു പാകമായാൽ നല്ല മധുരവും സ്വാദിഷ്ടവുമാണ്. മഞ്ഞയും ചുവപ്പും കലർന്ന നിറത്തോട് കൂടിയ പഴം നിറഞ്ഞു നിൽക്കുന്ന കാച്ചമ്പുളിമരം മനോഹരമായ കാഴ്ചയുമാണ്. കരടിയുടെ ഇഷ്ട ഭക്ഷണമായ ഇത് പഴുത്തു തുടങ്ങിയാൽ തിന്നു തീരുന്ന കാലം വരെഅവിടം വിട്ട് പോകാത്തത് കൊണ്ട്, ചില സ്ഥലങ്ങളിൽ കാട്ടുവാസികൾ ഇത് മൂപ്പെത്തുന്ന സമയത്ത് ' പഴുക്കുന്നതിനു മുൻപ് ശേഖരിച്ച് പഴുപ്പിച്ച് മുറിച്ച് ചില വനവിഭവങ്ങൾ ചേർത്ത് മുളംകുറ്റിയിൽ നിറച്ച് .വൻ മരങ്ങളുടെ വേടുകളിലും കരിമ്പാറക്കെട്ടുകളിലും മറ്റും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. ഇത് കാലപ്പഴക്കത്താൽ പല രോഗങ്ങൾക്കുള്ള ഔഷധമായും പാനീയമായും ഇവർ ഉപയോഗിച്ചു പോരുന്നു. നാട്ടിൻപുറത്ത് ഇത് ലഭ്യമാവുന്നയിടങ്ങളിൽ പച്ചക്കായ മരപ്പുളിയായി ഉപയോഗിക്കാറുണ്ട്. മൂപ്പെത്തിയ
പഴുക്കുന്നതിനു മുമ്പേയുള്ള പാകത്തിൽ മുറിച്ചെടുത്ത പുളി ഉപ്പിലിട്ടു സൂക്ഷിച്ചുവെക്കുന്നതും കറികളിൽ ചേർത്തു വരുന്നു.
പഴുത്തു പാകമായത് അരിഞ്ഞുണക്കി പൊടിച്ചു വെച്ചത് ,ഇന്തുപ്പ് ,ജീരകം, ഇഞ്ചി, കുരുമുളക്, പഞ്ചസാരയും, നറു നീണ്ടിക്കിഴക്ക്പൊടിച്ചതും തണുത്തവെള്ളത്തിൽ ചേർത്ത് സർബത്ത്പോലെ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും ഗുണകരമാണ്. പഴം തനിയെ കഴിക്കുന്നത് കൊണ്ട് ശരീരത്തെ തണുപ്പിക്കുകയും, കൃമി രോഗങ്ങളെയകറ്റുകയും, വിശപ്പു വർദ്ധിക്കുകയും, ശരീരപുഷ്ടിയെ ത്തരുന്നതുമാണ്. അധികമായിക്കഴിച്ചാൽ മലബന്ധത്തെയുണ്ടാക്കുന്നതാണ് എന്നിരുന്നാലും. കുറഞ്ഞ അളവിൽ പഴച്ചാറ് സേവിക്കുന്നത് കൊണ്ട് രക്താർശ്ശസ്സിന് വേഗത്തിൽ ശമനമുണ്ടാകുമെന്നത് അനുഭവ പ്രയോഗം.
Suresh Vaidyar എന്നയാളുടെ ചിത്രം.
Suresh Vaidyar എന്നയാളുടെ ചിത്രം.
Suresh Vaidyar എന്നയാളുടെ ചിത്രം.

Sunday 8 May 2016

Suresh Vaidyar
വാളൻപുളി :: തേൻപുളി, കോൽപ്പുളി, മരപ്പുളി, എന്നൊക്കെ പ്രാദേശീകമായും, ദന്തസാര, അമ്ളീക, ചിഞ്ച, തിന്ത്രിണീ, എന്ന് സംസ്കൃതത്തിലും, പുളീയമരം എന്ന് തമിഴിലും അറിയപ്പെടുന്ന പുളിമരത്തെ ദക്ഷിണേന്ത്യയിൽ പലയിനങ്ങളായി. ധാരാളം കാണപ്പെടുന്നതും, മലയാളിക്ക് അന്യമല്ലാത്തതുമാണ്. ദർശന മാത്രയിൽത്തന്നെ മാന്ത്രിക വിദ്യയെന്നപോലെ ജിഹ്വാ രസനേന്ദ്രിയങ്ങളെ മോഹക്കപ്പലായി മാറ്റി, ആസക്തിയും, വിരക്തിയും ഒരു പോലെയേകുന്ന തിന്ത്രിണി.
പൊഴിച്ചിടുന്ന ഇലകളുടെ അമ്ളതകൊണ്ട് മറ്റൊരു സസ്യത്തേയും തന്റെ ചുവട്ടിൽ വളരാൻ അനുവദിക്കാത്ത സ്വാർത്ഥയെന്ന ദുഷ്പേരുണ്ടെങ്കിലും മനുഷ്യന് ഗുണ സാധ്യമായതൊക്കെയും നൽകുവാൻ തയ്യാറാവുന്ന തേൻ പുളി. പല
ആയുർവ്വേദ ഔഷധങ്ങളിലും പ്രധാന ചേരുവയായ വാളൻപുളിയുടെ ഇലയും 'പൂവും, കായും, കുരുവും, വേരും ഔഷധ യോഗ്യ ഭാഗങ്ങളാണ്. ചെറുപ്രായത്തിൽ മുത്തശ്ശി വാത്സല്യത്തോടെ തയ്യാറാക്കി ഗുണങ്ങൾ വർണ്ണിച്ച് കുടിപ്പിച്ച പുളിങ്കുരു പായസ സ്വാദിന്റെ മധുരിമയ്ക്കൊപ്പം, നഷ്ടമായ പഴമയുടെ നൊമ്പരവും കടക്കണ്ണിലൂറുന്നു,
പുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ,പച്ചമഞ്ഞളും, ഇല്ലത്തിൻ കരിയും മീറയും, കുന്തിരിക്കവും, മഞ്ചട്ടിക്കോലും, കറുത്ത എള്ളും, സമത്തുക്കത്തിൽ അരച്ച് ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പുരട്ടുന്നത് മുട്ട് വേദനയ്ക്കു ശമനമുണ്ടാക്കും.
പുളിങ്കുരു വേവിച്ച് അരച്ച് പുരട്ടിയാൽ അംഗങ്ങളിലുള്ള നീര് കുറയ്ക്കും.
പുളിങ്കുരു, നവരയരി, ഞാവൽക്കുരു സമത്തൂക്കത്തിൽ പൊടിച്ചു വെച്ച് കുറഞ്ഞ അളവിൽ ശുദ്ധമായ തേനിൽ ചാലിച്ച് സേവിക്കുന്നത് പ്രമേഹ രോഗികൾക്ക് വിശേഷം .
വേരിൻമേൽ ത്തൊലി അരച്ച് നെല്ലിക്ക അളവിൽ പാലിൽ ചേർത്ത് കഴിക്കുന്നത് ആർത്തവമുണ്ടാകുവാൻ നന്ന്.
പുളിയും, കല്ലുപ്പും അരച്ച് ലേപനം ചെയ്താൽ പൊള്ളലിന് ശമനമുണ്ടാകും.
പൂവ് അരച്ച് ഇരട്ടിത്തൂക്കം കദളിപ്പഴവും അരച്ച് ചേർത്ത് എള്ളെണ്ണയിൽ കാച്ചിയെടുത്ത തൈലം തേച്ചു കുളിക്കുന്നത് വിയർപ്പിന്റെ ദുർഗന്ധ മകറ്റുകയും, നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
പുളിങ്കുരു കുതിർത്ത് പരിപ്പെടുത്ത് അരച്ച് പാലിൽ ചേർത്ത് തിളപ്പിച്ച് സേവിക്കുന്നത് യോനീ സ്രാവ രോഗങ്ങൾക്ക് അത്ഭുതകരമായ മാറ്റത്തെയുണ്ടാക്കുന്നതാണ്.

ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം