Friday 22 July 2016






102)അതിരാണി .-കലദി.മഷിക്കായി ചെടി .തൊടുകാര .തോട്ടുകാര .ഖരപത്രി .ജാലസ്സാനിഎന്നീ അനേക പേരുകളിൽ അറിയപെടുന്നു ..ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട് ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും ..ഇതിന്റെ പൂവ് വെള്ളത്തിൽ കാച്ചി കുറുക്കി ശർക്കര ചേർത്ത് സേവിച്ചാൽ എല്ലാവിത മൂല രോഗവും ഗുണമാകും









04]-=കൊല്ലങ്കോവ. ആകാശ ഗരുഡന്‍ പേ സീന്തില്‍ .സംസ്കൃതത്തില്‍ പടോല ഗരുഡ എന്നൊക്കെ പേരുകളിലറിയപ്പെടുന്നു .[അഗസ്ത്യര്‍ ഗുണപാ ടത്തില്‍ ]===തുട്ടവിടം പാണ്ടു വെപ്പു സൂലൈ വാത ഗ്രന്ഥി കുട്ടം അറിപ്പക്കി കോണ്‍ കുടല്‍നോയ്
കേട്ട കണ്ട മാലൈ പോം -കൊല്ലങ്കോവയി കിഴങ്കാല്‍
മുത്തോട വേലയിപോം -പാരില്‍ വിളമ്പു =========
അതായത് ദുഷ്ടവിഷങ്ങള്‍ പാണ്ടു [സ്വിത്രം ] ശ രീര വേദന വാതം ഗ്രന്ഥി ,കുഷ്ട്ടം ചൊറിച്ചില്‍ അക്കി കുടല്‍ രോഗങ്ങള്‍ മുതലായ രോഗങ്ങള്‍ ഗുണമാകും =
൧]അക്കി ചൊറിച്ചില്‍ മുതലായ ത്വക് രോഗങ്ങള്‍ക്ക് ===
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചു ഒരു ടി സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ ഗുണമാകും ====൨]ഇതിന്റെ ഇല ചെറുതായി അരിഞ്ഞു അഞ്ചിരട്ടി വെളിച്ചെണ്ണയില്‍ ഇട്ടു സൂര്യ സ്പുടം ഒരാഴ്ച വെച്ച് എടുത്തു തേച്ചാല്‍ അക്കി ചൊറിച്ചി ല്‍ മുടലയ്യ രോഗങ്ങള്‍ ഗുണമാകും ഇനിയും അനേക രോഗള്‍ക്ക് ഇത് ഉപോയോഗ പെടുന്നു .വിഷത്തിനു തമിള്‍ നാട്ടുവൈദ്യന്‍ മാര്‍ ഉപയോഗിക്കുന്====
കുറിപ്പ് ====ഇത് പടോല മാണ് .കോവല്‍ ആണ് എന്നൊന്നും പറഞ്ഞേക്കരുത് .മലയാളത്തില്‍ കരലക ത്തിനെ ആണ് ആകാശഗരുഡന്‍ എന്ന് പറയുന്നത്
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായംപങ്കുവയ്ക്കുക
കറ്റടിനായകം::: കേരളത്തിലെ വനങ്ങളിലും, മലയോര പ്രദേശങ്ങളിലും കണ്ടു വരുന്ന കറ്റടി നായകം രണ്ടുവിധത്തിലുണ്ട്. മനുഷ്യന് ഉപയോഗിക്കേണ്ട കോഴി കറ്റടിയും, നില മുഴുന്ന കാളയ്ക്കും, വണ്ടി കാളയ്ക്കും മറ്റും, കൊടുക്കുന്ന കാളകറ്റടിയും. കുറ്റി വള്ളിച്ചെടിയായി പടർന്ന് വളരുന്ന കോഴിക്കറ്റടിയുടെ വേര് പൂവൻകോഴിയുടെ കാൽ പോലെ തോന്നിക്കുകയും, കാള കറ്റടിയുടെ വേര് വലുതും കറുത്ത നിറവുമായിരിക്കും. ഇലകൾക്ക് നേരിയ വ്യത്യാസമേ കണ്ടുവരുന്നുള്ളൂ. തിരുവിതാംകൂർ ഭാഗത്തെ പഴയ കാല നാടൻ അഭ്യാസ തിരുമ്മു ചികിത്സകർ, കർക്കിടക മാസത്തിലെ മരുന്ന് കഞ്ഞി തയ്യാറാക്കുന്നതിൽ പ്രധാന ചേരുവ കോഴിക്കറ്റടി യായിരുന്നു. ഞരമ്പോടൽ,മക്കും കായ്, മരച്ചെടച്ചേമ്പ്, മുതലായ ഔഷധ മരുന്നു കഞ്ഞി കളുണ്ടെങ്കിലും, കറ്റടി നായകത്തിൻ കഞ്ഞിക്ക് ആശാൻമാർ പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ക്ഷതദോഷങ്ങൾക്കും, നാഡീ വൈകല്യങ്ങൾക്കും, രക്ത ദൂഷ്യ മകറ്റാനും, ഉറച്ച ശരീരബലമുണ്ടാക്കാനും, കാഴ്ചശക്തിക്കും, അസ്ഥിക്ഷയമില്ലാതെയിരിക്കാനും കർക്കിടക കഞ്ഞിയായി ഏഴു ദിവസം കുടിക്കുവാൻ പഴമക്കാർ തയ്യാറായിരുന്നു. ഇക്കാലത്ത് കർക്കിടക കഞ്ഞി കൂട്ടുകൾ ശാസ്ത്രീയമെന്ന പേരിൽ മനോഹരമായി നിറ കൂടുകളിൽ നിറച്ച്, എവിടെയും ലഭ്യമാണെന്നിരിക്കെ, പ്രാദേശീക വും ചിലർക്ക് പ്രാകൃതവുമായ ഇത്യാദികൾ സ്വീകാര്യമാവുമോ എന്നറിയില്ല. കണ്ണാറ് കുണ്ടി മൂന്നിനും എണ കണയ്ക്കാൻ കറ്റടി കഞ്ഞി കൊട"ടാ ' എന്ന പഴയചൊല്ല് ,ചീത്ത വാക്കായ് കരുതേണ്ട , നിലമുഴുന്ന രണ്ടു കാളയ്ക്കും 'മനുഷ്യനും കറ്റടി കഞ്ഞി കൊടുക്കാൻ സാരം. നിങ്ങളുടെ പ്രദേശങ്ങളിൽ കോഴിക്കറ്റടി ലഭ്യമാണെങ്കിൽ ഈ മരുന്ന് കഞ്ഞി ഉപയോഗിക്കുന്നത് നടുവേദന പോലെയുള്ള രോഗങ്ങളകറ്റുവാനും നന്ന്. കറ്റടി നായകത്തിന്റെ വേരിലെ കരിംതൊലി, മഞ്ഞത്തൊലി, ഇവകൾ ചുരണ്ടി നീക്കി കട്ടിയുള്ള മാംസളമായ തോൽ പൊളിച്ചെടുത്ത് അരച്ചുരുട്ടി വെക്കുക. നൂറു ഗ്രാം അരിക്ക് പത്ത് ഗ്രാമിൽ കൂടുതൽ കറ്റടിത്തോൽ ചേർക്കരുത്'
അരിയും, അരിയിൽ പാതി ഉലുവയും, ഉലുവയിൽ പാതി ആശാളിയും, ആശാളിയിൽ പാതി ജീരകവും, ജീരകത്തിൽ പാതി അയമോദകവും, അരച്ചുരുട്ടിയ കറ്റടിവേരും, കുറുന്തോട്ടി കഷായത്തിൽ വേവിച്ച് വറ്റിച്ച് ആവശ്യത്തിന് നാളികേരപ്പാൽ ചേർത്ത് വാങ്ങിയാൽ കഞ്ഞിയായി, അളവ് ആവശ്യത്തിന് എടുത്തുകൊൾക. ഉപ്പും, മധുരവും ചേർക്കരുത്' ഏഴു ദിവസം തുടർച്ചയായി ഉപയോഗിക്കാം

 കൂൺ: കുമിൾ, പെരുങ്കൂൺ, മഴ കൂൺ, ഉപ്പു കൂൺ, അരിക്കൂൺ, മഴത്തണ്ടൻ, കൊടക്കൂൺ ,പാവക്കൂൺ, എന്ന് തുടങ്ങി' തടിക്കൂണും പുതിയ കണ്ടെത്തലായി വളർത്തിയെടുക്കുന്ന ചിപ്പിക്കൂണുകൾ വരെ മലയാളിക്ക് പരിചിതമാണ്. കർക്കിടക മഴ കലിതുള്ളുന്ന കാടിന്റെ ഹൃദയഭാഗങ്ങളിൽ, മേഘ ഗർജ്ജന താളം ഗണിച്ച് ,മുളയ്ക്കുന്ന കൂണ് ചീഞ്ഞുപോവാതെ കാട്ടാനത്താര വഴി , കൂൺ ശേഖരിക്കുവാൻ പോയ ഓർമ്മകൾ എന്റെ ഉള്ളിലും , നിരനിരയായ് വിടർന്ന് നിൽക്കുന്ന കൂണിന്റെ സുഗന്ധം പരത്തുന്നു, പുരാതന കാലം മുതൽക്കേ കൂണുകളുടെ അത്ഭുത ഗുണങ്ങളെ കണ്ടെത്തുവാൻ, ലോകത്തിന്റെ പല ഭാഗങ്ങളിലും, മനുഷ്യൻ ശ്രമിച്ചിരുന്നുവെന്നത് ചരിത്രത്താളുകളിൽ വ്യക്തമാണ്. അമൃത് പോലെ ഗുണമേകുന്നതും, കാളകൂടവിഷമെന്ന പോലെ ജീവനപഹരിക്കുന്ന വിഷക്കൂണും, ഭൂമിയിൽ കാലഗതിക്കനുസരിച്ച് മുളച്ചു വളരാറുണ്ട്, ആധുനിക ചികിത്സാ ശാസ്ത്രത്തിലെ പെൻസിലിൻ സൃഷ്ടിക്കുന്നതും ഒരു തരം കൂണിൽ നിന്ന് തന്നെയെന്ന് തോന്നുന്നു. ഹരിതക വർണ്ണമില്ലാത്ത മാംസ ഗുണങ്ങൾ തുല്യം ചെയ്യുന്ന കൂണിനെ , ചില ഹൈന്ദവ വിഭാഗ വിശ്വാസികൾ, ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഭ്രഷ്ട് കല്പിച്ചിരുന്നെങ്കിലും വൈദ്യ ശ്രേഷ്ഠൻമാർ കൂണിന്റെ പല വിധ ഗുണങ്ങൾ വർണ്ണിക്കുകയും, ഉപയോഗിച്ചിരുന്നതായും അറിയുന്നു. ആനപ്പിണ്ടത്തിൽ മുളയ്ക്കുന്ന കൂണിന് തേൾ വിഷത്തെ ശമിപ്പിക്കുവാൻ കഴിയും, സിദ്ധവൈദ്യ വിധി പ്രകാരം ചില കൂണുകൾ സ്ഫുടം ചെയ്ത് മറ്റു ദ്രവ്യങ്ങളുടെ ചേർച്ചാ ശക്തിയെ ശത ഗുണീഭവിപ്പിച്ച് സിദ്ധൗഷധങ്ങളാക്കി മാറ്റാറുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ,കൂണിന്റെ അനേക ഗുണവർണ്ണനകളും,പ്രതീക്ഷകളും, പരീക്ഷണങ്ങളും,എല്ലാം നടക്കുന്നു. എന്നാൽ നാം ചെയ്യേണ്ടത്, വർഷത്തിലൊന്ന് ലഭിക്കുന്ന പ്രകൃതിയുടെ വരദാനമായ കൂണിനെ ചവിട്ടിയരച്ചും, പുഴുവിനു കൊടുത്തും നഷ്ടപ്പെടുത്താതെ പറിച്ചെടുത്ത് മഞ്ഞൾ വെള്ളത്തിലിട്ടു വെച്ച് വിധിയാംവണ്ണം പാകപ്പെടുത്തി കഴിക്കുകയെന്നതാണ്

105]=== പുളിയാരില ഇത് ഏഴു ഇനത്തില്‍ കണ്ടുവരുന്നു .ഇവിടെ പച്ചനിറത്തില്‍ ആണെങ്കില്‍ ഊട്ടി പോലുള്ള തണുത്ത പ്രദേസങ്ങളില്‍ ചുവന്നപൂവുള്ള പുളിയാരിലയാണ് കാണുന്നത് ഈര്‍പ്പവും വരണ്ട പ്രദേസങ്ങളില്‍ ഇലയ്ക്കാ
ചുവപ്പ് നിറം ---ഇതിനു പ്രധാനമായും പുളിപ്പ് രസമാണ് ഉള്ളതെങ്കിലും എരിവു ചവര്‍പ്പ് ,മധുരം എന്നിവയും ചെറിയ തോതില്‍ അനുബവപ്പെടും ,രൂക്ഷ ഗുണവും .വര്‍ദ്ധിച്ച ഉഷ്നവീര്യവും മൂലം -വാത -കഫങ്ങളെ ക്ഷയിപ്പിച്ചു പിത്തവര്ദ്ധനയുന്ടാക്കുന്നു .ജടരാഗ്നിയെ വര്‍ദ്ധിപ്പിക്കും .രുചി ഉണ്ടാക്കും ...വയറിളക്കം ,അര്സ്സസ് ഗ്രഹണി ,ത്വക് രോഗങ്ങള്‍ എന്നിവയുടെ വാത- കഫ പ്രധാന അവസ്ഥയില്‍ പുളിയാരില ഉപയോഗിക്കാന്‍ നിര്‍ദ്ധേസിക്ക പെട്ടിട്ടുണ്ട് -------ഉപയോഗം =====പുളിയാരില നീര് ,അര ഗ്ലാസ് ,മോര് രണ്ടു ഗ്ലാസ് -മലര് എന്നിവ ചേര്‍ത്ത് തിളപ്പിചെടുത്ത കഞ്ഞി ജടരാഗ്നിയെ ഉദ്ദീപിക്കാനും വയറിളക്കം നിര്‍ത്താനും ഉപയോഗിക്കാം -[സഹസ്രയോഗം ]--പുളിയാരില നീര് പ്രധാനമായി ഉണ്ടാക്കിയെടുക്കുന്ന നെയ്യ് വാത -കഫ പ്രധാനമായ ആമാസയ വികാരങ്ങള്‍ക്ക് ഉത്തമം -[ചരകം ]-=========കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജ്വരാതിസ്സാരം മാറുവാന്‍ ഇതിന്റെ നീരില്‍ വയമ്പ് അരച്ചതും അതിവിടയം പൊടിച്ചതും ചേര്‍ത്ത മിശ്രിതം തേന്‍ ചേര്‍ത്ത് കുറഞ്ഞ അളവില്‍ പലവട്ടം കൊടുക്കുന്നത് നല്ലതാണ് --തയിരിന്റെ പാട ചേര്‍ത്ത് .ഇതിന്റെ നീര് ,മാതളം തോടു കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന നെയ്യ് ഗ്രഹണീ ചികിത്സയ്ക്ക് ഉത്തമം [ചരകം -ചി ]========പുളിയാരില ചേര്‍ത്ത പഴംകഞ്ഞി സമം ചര്ക്കര ചേര്‍ത്ത് കഴിക്കുന്നത്‌ ഉന്മാദത്തിന് ഉത്തമം ==[വന്ഗസേന ഉന്മാദ ചികിത്സ ]---------Rkv -