Wednesday 20 April 2016

88]---പേയ് മിരട്ടി [പ്രേത മകറ്റി ]ബാധയകറ്റി .
പെരും തുമ്പ എന്നീ അനേക പേരുള്ള ഈ ചെടിയെ വാഴിയോരങ്ങളിൽ
കാണാത്തവർ കുറവായിരിക്കും .പാഴ് ചെടിയായി കണ്ടു വെട്ടി കളയുന്നു
ഇതിനു പ്രേത ഭാത അകറ്റാൻ തമിൾ നാട്ടിലെ വൈദ്യന്മാരും മന്ത്ര വാദികളും
ഉപയോഗിച്ച് വരുന്നു -ഇത് അനേക വിതത്തിൽ കാണുന്നു
---വിശേഷ ഗുണം എന്തെന്നാൽ മാനസ്സിക രോഗത്തിനു ഇത് ഒരു കൈ പിടി
കൊണ്ടു വന്നു ശരീരത്ത്തിൽ തടവിയാൽ നല്ലത് ഇത് ഉണക്കി രോഗമുള്ളവന്റെ മുന്നില് വെച്ച് കത്തിച്ചു അതിന്റെ പുക കൊള്ളിക്കുന്നുഇങ്ങനെ പല പ്രാവശ്യം ചെയ്യുമ്പോൾ രോഗി സ്വസ്തനാകുന്നുന്ടു .ഇത് ഞാൻ നേരിൽ കണ്ട അനുഭവം ഉണ്ട് -
ഇതിന്റെ പുക കൊതുക് വിരട്ടാൻ നല്ലത് .തുലസ്സിയുടെ മണം ഉണ്ട്
വേദന സംഹാരി .വായുരോഗങ്ങൾ ജ്വരം ചർദ്ദി ,ചുമ എന്നിവയ്ക്കും വിഷത്തിനും ഉപയോഗിക്കുന്നു ---ഇത് എത്തനോളിൽ കലക്കി വാറ്റിയാൽ
കിട്ടുന്ന നീര് ശരീര ചൂട് അകറ്റും ,ഇലയിൽ രണ്ടു വിതം ടെർഫീനായ്ടുകൾ ഉണ്ട് .1]Iso -ovato diolide ഉം 2]-ovato diolide എന്നീ രണ്ടു വിധം -------
വേരിൽ സ്റ്റിക് മാസ്റ്റിരാൾ ഉം .-ബി-സൈടോസട്ടീരാൾ ഉം ഉണ്ട്
യുനാനിയിൽ -goazaban എന്ന മരുന്നിൽ ഇത് പ്രധാന ചേരുവയാണ്
----കുതിംകാൽ കാൽ വേദനക്ക് ഇലയിട്ടു തിളപ്പിച്ച വെള്ളം ആവി പിടിയ്ക്കുകയോ തുണിയിൽ മുക്കി കുത്തുകയോ ചെയ്‌താൽ ഗുണം
കിട്ടും .,ഇലയടെ കഷായം സേവിച്ചാൽ ജ്വരങ്ങൾ മാറും
സമൂലം വ്ര്ല്ലത്ത്തിൽ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽത്വക് രോഗങ്ങള്ക്ക് ഗുണം,--
LikeShow more reactions
Comment

Saturday 16 April 2016



Friday 15 April 2016



  89
ആലം ::: പേഴ്, ആലനത്ത്, എന്ന് പ്രാദേശീകമായും, കടഭീ, കുംഭി, എന്ന് സംസ്കൃതത്തിലും, ആയിമാ, പുട്ട കുമ്പി, എന്ന് തമിഴിലും അറിയപ്പെടുന്ന ആലമരത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും, കേരളത്തിന്റെ, കടൽ തീര പാദപ്രദേശം മുതൽ ശിരോകൊടുമുടികൾ വരെ, അല്‌പമൊന്ന് ദുർഗന്ധം പരത്തിയാലും, മനോഹര പുഷ്പങ്ങൾ കൊണ്ടും കൗതുകമുണർത്തുന്ന ഫലങ്ങൾ നിറച്ചും ഭൂമിക്കു ഭംഗി ചാർത്തുന്ന ആലം.
തച്ചന്റെ കരവിരുതിൽ രൂപം നേടി, താളലയ സൂക്ഷ്മതയോടെ നെൽമണികളെ ജീവാന്നമായി മാറ്റി മിനുക്കിയെടുത്ത, പോയ കാല സ്മൃതി വസ്തുക്കളിൽ പ്രധാനിയായ ഉരലിന് ഗൃഹാന്തർഭാഗങ്ങളിൽ സ്ഥാനമുണ്ടായിരുന്നത് വർത്തമാനകാലത്തിലപൂർവ്വം, ഉരലിന്റ ഉപയോഗം, യന്ത്രങ്ങൾക്ക് വഴിമാറിയതിനാൽ വന്നു ഭവിച്ച രോഗങ്ങളുടെ പട്ടിക വിവരിക്കുന്ന വൃദ്ധ വൈദ്യന്റെ പഴമ്പാട്ടിന് ശസ്ത്ര നോവിന്റെ കാലത്ത്, വിലയേതുമില്ലെന്നറികിലും, ആലത്തിന്റെ ഔഷധഗുണത്തെ അറിയുന്നത് നന്ന്.
ഇതിന്റെ തളിരില പിഴിഞ്ഞ നീര് അല്പ അളവിൽ കഴിച്ചാൽ പോലും മലത്തെ ബന്ധിക്കുന്നതാണ്.
തൊലി ഉണക്കിപ്പൊടിച്ച് അമുക്കുരവും, നറു നീണ്ടിയും ചേർത്ത് പാലിൽ തിളപ്പിച്ചു സേവിക്കുന്നത് ത്വക് ദോഷങ്ങൾക്ക് ശമനമുണ്ടാക്കും.
തൊലിയും, പറങ്കിമാവിൻ തൊലിയും, പേരയിലയും തിളപ്പിച്ച് അരിച്ചെടുത്തതിൽ ഇന്തുപ്പ് പൊടിച്ച് ചേർത്തു കവിൾകൊള്ളുന്നത് ദന്തരോഗങ്ങൾക്ക് ശമനമുണ്ടാക്കും.
വേരിൻമേൽ തൊലി അരച്ച് വെക്കുന്നത് മുറിഞ്ഞയുടനുള്ള രക്തസ്രാവത്തെ നിർത്തുവാനുത്തമം.
തൊലിയും, പൂവും കഷായമാക്കി തേൻ മേമ്പൊടി ചേർത്തു സേവിക്കുന്നത് പൂർവ്വ ക്ഷതങ്ങൾക്കും, കാസ രോഗങ്ങൾക്കും ശമനമുണ്ടാക്കും.
ചിലന്തി വിഷത്തിന് തോൽ ഇടിച്ചു പിഴിഞ്ഞതിൽ ആട്ടിൻ മൂത്രം ചേർത്ത് ധാര ചെയ്യുന്നത് കൊണ്ട് വിഷം ശമിക്കും.
തോൽ അരച്ച് പുരട്ടുന്നത് തേൾ വിഷത്തിന് നന്ന്.


 92]പേരാൽ::: ന്യഗ്രോധ എന്ന് സംസ്കൃതനാമമുള്ള പേരാൽ, യോഗ വിധികളിൽ ക്ഷീരത്വക് എന്ന നാല്പ്പാമര ത്തിലെ രണ്ടാമൻ.വൃക്ഷ രാജാവായി വിശേഷപ്പെടുത്തുന്ന അരചനാലെന്ന അരയാലിന്റെ ബന്ധു. മനുഷ്യകുലത്തിന്റെ കാലാകാല കർമ്മ ദോഷചെയ്തികൾ വിഷപ്പുകച്ചുരുളുകളായ്, ജീവ വായുവിനെ ദുഷിപ്പിക്കുമ്പോൾ, തെറ്റിന്റെയും ശരിയുടെയും അളവ് നോക്കാതെ ,ക്ഷമയോടെ തന്റെ ഊർജ്ജം മനുഷ്യന് പ്രാണനായ് നൽകുന്ന വടവൃക്ഷ മുത്തശ്ശൻ. ചരിത്രത്താളുകൾ മറിച്ചു നോക്കിയാൽ 'വരാഹമിഹിരാചാര്യനും, ചാണക്യനും, രാജ്യത്തെ ജലക്ഷാമ രോഗാദികളിൽ നിന്ന് രക്ഷിക്കുവാൻ ഈ വടവൃക്ഷത്തെ വെച്ചുപിടിപ്പിച്ചതായി അറിയുവാൻ കഴിയും. യക്ഷ ഗന്ധർവ്വ ഭൂതാതികൾ അധിവസിക്കുന്ന വൃക്ഷ ശ്രേഷ്ഠതയ്ക്ക് മാനവന്റെ മൂർച്ചയേറിയ മഴുവിന്റെ ക്രൂരത ഏല്ക്കാതിരിക്കുവാൻ ദീർഘദർശികളായ പൂർവ്വികർ, യുക്തിയാൽ നൽകിയ കഥകൾ" പല ദേശങ്ങളിലും പല കാലത്തും 'ഈ വൃക്ഷത്തിന് രക്ഷയേകിയെങ്കിലും. വഴിയോരങ്ങളിൽ തണലും, ശുദ്ധതയുമേകിയ പല വടവൃക്ഷങ്ങളും, യന്ത്ര കിന്നരൻമാർ ഭക്ഷണമാക്കി. പൂർവ്വികർ നല്കിയ വിശ്വാസങ്ങളിൽ വേർ താഴ്ത്തി സുരക്ഷിത ഗാംഭീര്യത്താൽ യക്ഷ, ഗന്ധർവ്വ ഭൂതാതികൾക്ക് വാസഗൃഹമൊരുക്കി. സന്തോഷ ചിത്തനായി കാറ്റിൽ മൂളി പാടുന്ന കാഴ്ച, ക്ഷേത്ര കാവുകളിൽ മാത്രമേ ഇന്നു കാണുവാൻ കഴിയൂ. എല്ലാം, അറിയുകയും, നേടുകയും ചെയ്യുന്ന വർത്തമാനകാല മനുഷ്യൻ പൂർവ്വികർ നമുക്ക് നൽകിയ യുക്തി ചിന്തകളെ, ഹരിച്ചും, ഗുണിച്ചും, പഠിക്കേണ്ടുന്നത് വരും തലമുറയ്ക്കെങ്കിലും ഗുണമേകുമെന്ന് കരുതാം. അരയാൽ, പേരാൽ, അത്തി, ഇത്തി, ചേർന്നതിനെയാണ് നാല്പാമര മെന്ന് വിളിക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ, ആൽ, അരയാൽ, അത്തി, ഇത്തി, എന്ന് പറയുന്നു. പേരാലിനെ ഒഴിച്ചു നിർത്തിയ നാലപ്പാമര പ്രയോഗത്തെ ശീലിക്കുന്നത് വൈദ്യന് നന്നല്ലെന്ന് വൃദ്ധവൈദ്യ മതം ശേഷം യുക്തി പോലെ.
പേരാൽ മൊട്ട് ചേർന്ന ഘൃത പ്രയോഗങ്ങൾ വന്ധ്യതാ ചികിത്സയിൽ പ്രധാനമായും ഉപയോഗിച്ചു പോരുന്നു. തൂങ്ങിക്കിടക്കുന്ന
വേര്ചതച്ച്, സമം നെല്ലിക്കത്തോട് ചേർത്ത്, മൺചട്ടിയിൽ മുങ്ങത്തക്ക അളവിൽ വെളിച്ചെണ്ണ ചേർത്ത് വെയിലിൽ വെച്ച് നാല്പത്തിയൊന്ന് ദിനം കഴിഞ്ഞ് പിഴിഞ്ഞരിച്ചു വെച്ച് ,തലയിൽ തേച്ച് കുളിക്കുന്നത് ,മുടിയിൽ കായകെട്ടിയുണ്ടാകുന്ന ദോഷങ്ങൾ മാറുകയും, മുടി കറുക്കുകയും ചെയ്യും.'
തോൽ തിളപ്പിച്ചു തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വാതവേദനകൾ, അകറ്റുകയും, ത്വക് രോഗങ്ങൾക്ക് വിശേഷ ഗുണത്തേയേകുന്നതുമാണ്.
ക്ഷതം മൂലമുണ്ടാകുന്ന ശ്വാസ രോഗങ്ങൾക്ക് തളിരില അരച്ച് കുറഞ്ഞ അളവിൽ മോരിൽ ചേർത്ത് സേവിക്കുന്നത് വിശേഷം.

Sunday 3 April 2016



കൈപ്പനരച്ചി: : പന്നിച്ചെടി, കയ്പ നാറച്ചി, എന്നൊക്കെ പ്രാദേശീകമായും, പുളിപ്പ മൂലി കൈ, എന്ന് തമിഴിലും അറിയപ്പെടുന്ന കൈപ്പ നരച്ചി' കേരളത്തിലെ ശീതളിമയുള്ള ഉൾവനങ്ങളിൽ അടിക്കാട് കുറ്റിച്ചെടിയായി കൃഷ്ണ ഹരിതവർണ്ണത്താൽപടർന്ന് പന്തലിച്ചു വളരുകയും, നാട്ടിൻപുറങ്ങളിൽ അപരനെന്നു തോന്നിപ്പിയ്ക്കും വിധം നിറ ഭാവങ്ങൾ മുരടിച്ചു വളരുന്നതായും കാണുന്നു.' എങ്കിലും ഔഷധ ഗുണവീര്യത്തിൽ നാട്ടിൻപുറങ്ങളിൽ വളർത്തുന്ന കൈപ്പന രച്ചിയിൽ വൃദ്ധ വൈദ്യ ഗുരുക്കൻമാർ മുതൽ നവ ഭിഷഗ്വരൻമാർവരെ തൃപ്തരാണെന്നറിയുന്നു. ഇലയും, വേരും, ഫലവും 'ഔഷധ യോഗ്യമായ ഇതിന്റെ ഇലയുടെ എരിവും, പുളിയും, കയ്പ്പും, മധുരവും ചേർന്ന രുചി ഭേദത്തെ ' അറിഞ്ഞ എല്ലാ ആയൂർവ്വേദ ചികിത്സകരും കയ്പ നരച്ചിയുടെ പ്രയോഗ ഗുണ സാധ്യതകൾ എത്രത്തോളമെന്ന് അറിയാൻ ശ്രമിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് കരുതുന്നു.' വിഷചികിത്സയിലെ പ്രധാന ഔഷധസസ്യങ്ങളിൽ പൂർവ്വ കാലത്ത് സ്ഥാനം പിടിച്ചതിനാൽ ഈ സസ്യത്തെ പൊതുവെ അറിയപ്പെടുന്നത് വിഷ ഹര സസ്യമായി മാത്രമാണ് '
എന്നാൽ മൃഗചികിത്സയിൽ ഈ സസ്യത്തെ പല പ്രകാരത്തിലും ഉപയോഗിച്ച് പൂർണ്ണ വിജയം നേടിയ നാട്ടു ചികിത്സകരുടെ അനുഭവത്തിൽ നിന്നും ഇതിനെ ഒഴിച്ചു നിർത്തേണ്ടതല്ലെന്ന അറിവിലെത്തുന്നു.
വീണ്ടെയറാത്ത തരത്തിലുള്ള വിഷബാധ യേറ്റ ഗോക്കൾക്ക് അരച്ചുരുട്ടിയ കൈപ്പ നരച്ചിയകം ചെന്നപ്പോൾ തിരിച്ചു കിട്ടിയ ജീവനിൽ ഈ സസ്യത്തിന്റെ മഹത്വ വർണ്ണനയുണ്ട്.
മൂർഖൻ പാമ്പിന്റെ വിഷത്തിന് കയ്പ നരച്ചിയില അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും,ഗോമുത്രമോ, സ്വ മൂത്രമോ ചേർത്ത് സേവിക്കുന്നതും, വിഷകാരിയുടെ സാന്നിദ്ധ്യമുണ്ടാകും വരെ വിഷഗതിയെ തടയുവാനും കഴിയുമെന്ന് പറയുന്നു.
സാധാരണയായുണ്ടാവുന്ന കുരുക്കൾക്ക് ഇതിന്റെ യിലയും, ഇന്തുപ്പും' ചേർത്തരച്ച് പുരട്ടുന്നത് കൊണ്ട് കുരുവേഗത്തിൽ പഴുത്തു പൊട്ടി ശുദ്ധമായി ഉണങ്ങുവാൻ ഏറെ നന്ന്.
വേര് അരച്ച് ചെറുനെല്ലിക്കാ പ്രമാണം തേങ്ങാപ്പാലിൽ ചേർത്ത് രാത്രി സേവിക്കുന്നത് കൃമി രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
ഇതിന്റെ ഫലത്തിന് രസായന ഗുണങ്ങളുണ്ടെന്നും, വാജീകരണ ഔഷധങ്ങളിൽ ചേർത്ത് വരുന്നു എന്നുമുള്ള ചില അറിവുകൾ അനുഭവത്തിലില്ലാത്തതിനാൽ ഇവിടെ വിവരിക്കുന്നില്ല.
LikeShow more reactions
Comment
1 comment
Comments
Kichoo Iam Sharing This To My Friends
Radhakrishnan Rkv
Write a comment...