കൈപ്പനരച്ചി: : പന്നിച്ചെടി, കയ്പ നാറച്ചി, എന്നൊക്കെ പ്രാദേശീകമായും, പുളിപ്പ മൂലി കൈ, എന്ന് തമിഴിലും അറിയപ്പെടുന്ന കൈപ്പ നരച്ചി' കേരളത്തിലെ ശീതളിമയുള്ള ഉൾവനങ്ങളിൽ അടിക്കാട് കുറ്റിച്ചെടിയായി കൃഷ്ണ ഹരിതവർണ്ണത്താൽപടർന്ന് പന്തലിച്ചു വളരുകയും, നാട്ടിൻപുറങ്ങളിൽ അപരനെന്നു തോന്നിപ്പിയ്ക്കും വിധം നിറ ഭാവങ്ങൾ മുരടിച്ചു വളരുന്നതായും കാണുന്നു.' എങ്കിലും ഔഷധ ഗുണവീര്യത്തിൽ നാട്ടിൻപുറങ്ങളിൽ വളർത്തുന്ന കൈപ്പന രച്ചിയിൽ വൃദ്ധ വൈദ്യ ഗുരുക്കൻമാർ മുതൽ നവ ഭിഷഗ്വരൻമാർവരെ തൃപ്തരാണെന്നറിയുന്നു. ഇലയും, വേരും, ഫലവും 'ഔഷധ യോഗ്യമായ ഇതിന്റെ ഇലയുടെ എരിവും, പുളിയും, കയ്പ്പും, മധുരവും ചേർന്ന രുചി ഭേദത്തെ ' അറിഞ്ഞ എല്ലാ ആയൂർവ്വേദ ചികിത്സകരും കയ്പ നരച്ചിയുടെ പ്രയോഗ ഗുണ സാധ്യതകൾ എത്രത്തോളമെന്ന് അറിയാൻ ശ്രമിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് കരുതുന്നു.' വിഷചികിത്സയിലെ പ്രധാന ഔഷധസസ്യങ്ങളിൽ പൂർവ്വ കാലത്ത് സ്ഥാനം പിടിച്ചതിനാൽ ഈ സസ്യത്തെ പൊതുവെ അറിയപ്പെടുന്നത് വിഷ ഹര സസ്യമായി മാത്രമാണ് '
എന്നാൽ മൃഗചികിത്സയിൽ ഈ സസ്യത്തെ പല പ്രകാരത്തിലും ഉപയോഗിച്ച് പൂർണ്ണ വിജയം നേടിയ നാട്ടു ചികിത്സകരുടെ അനുഭവത്തിൽ നിന്നും ഇതിനെ ഒഴിച്ചു നിർത്തേണ്ടതല്ലെന്ന അറിവിലെത്തുന്നു.
വീണ്ടെയറാത്ത തരത്തിലുള്ള വിഷബാധ യേറ്റ ഗോക്കൾക്ക് അരച്ചുരുട്ടിയ കൈപ്പ നരച്ചിയകം ചെന്നപ്പോൾ തിരിച്ചു കിട്ടിയ ജീവനിൽ ഈ സസ്യത്തിന്റെ മഹത്വ വർണ്ണനയുണ്ട്.
മൂർഖൻ പാമ്പിന്റെ വിഷത്തിന് കയ്പ നരച്ചിയില അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും,ഗോമുത്രമോ, സ്വ മൂത്രമോ ചേർത്ത് സേവിക്കുന്നതും, വിഷകാരിയുടെ സാന്നിദ്ധ്യമുണ്ടാകും വരെ വിഷഗതിയെ തടയുവാനും കഴിയുമെന്ന് പറയുന്നു.
സാധാരണയായുണ്ടാവുന്ന കുരുക്കൾക്ക് ഇതിന്റെ യിലയും, ഇന്തുപ്പും' ചേർത്തരച്ച് പുരട്ടുന്നത് കൊണ്ട് കുരുവേഗത്തിൽ പഴുത്തു പൊട്ടി ശുദ്ധമായി ഉണങ്ങുവാൻ ഏറെ നന്ന്.
വേര് അരച്ച് ചെറുനെല്ലിക്കാ പ്രമാണം തേങ്ങാപ്പാലിൽ ചേർത്ത് രാത്രി സേവിക്കുന്നത് കൃമി രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
ഇതിന്റെ ഫലത്തിന് രസായന ഗുണങ്ങളുണ്ടെന്നും, വാജീകരണ ഔഷധങ്ങളിൽ ചേർത്ത് വരുന്നു എന്നുമുള്ള ചില അറിവുകൾ അനുഭവത്തിലില്ലാത്തതിനാൽ ഇവിടെ വിവരിക്കുന്നില്ല.
LikeShow more reactions
Comment
1 comment
Comments
Kichoo Iam Sharing This To My Friends
Radhakrishnan Rkv
Write a comment...