കൊങ്ങണിച്ചെടി :: അരിപ്പൂ ,കാട്ടു ചിണ്ട, തേവടശ്ശിച്ചെടി; വേലിച്ചെടി,എന്നൊക്കെ പ്രാദേശീകമായും, ചതുരാംഗി, എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന കുറ്റിച്ചെടി. കേരളത്തിൽ 'ഭൂരിഭാഗം സ്ഥലങ്ങളിലും കാണപ്പെടുന്ന ഇതിന്റെ ഔഷധ ഗുണങ്ങൾ അധികമാരും പ്രയോജനപ്പെടുത്തുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്. ചെറുപ്രായത്തിൽ ഇതിന്റെ ഫലങ്ങൾ കഴിച്ചിട്ടുള്ളവരുണ്ടാകാം, എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ഇത്അനുഭവത്തിലില്ല' ഇതിന്റെ ഫലങ്ങൾ കഴിക്കുന്ന കുട്ടികൾക്ക് നാടവിരശല്യം ഉണ്ടാവുകയില്ല. ഇല ഇടിച്ച് പിഴിഞ്ഞ നീരും, കോലരക്ക് കഷായവും, വെളിച്ചെണ്ണയും, എള്ളെണ്ണയും, സമമായി എടുത്ത്, നറു നീണ്ടിക്കിഴങ്ങ് കല്ക്കനരച്ച് പാകപ്പെടുത്തിയ തൈലം, തേച്ചു കുളിക്കുന്നത്, ത്വക് രോഗശാന്തിക്കും, പുഷ്ടിക്കും, ദേഹ കാന്തിക്കും, ബാലകർക്കും, സ്ത്രീകൾക്കും ഒരുപോലെ ഗുണം. ചെറിയ മുറിവ് ഉണക്കുവാൻ ഇതിന്റെ ഇല നീര്ധാരചെയ്താൽ മതി. ഇല അരച്ച് ആട്ടിൻ പാലിൽ ചാലിച്ച് തലയിൽ തളം വെക്കുകയും, പെരുകാൽ വിരലിൽ പൊതിഞ്ഞുവെക്കുന്നതും, വിട്ടുമാറാത്ത തലവേദനയൊഴിക്കാൻ, പണ്ടുകാലം മുതലേ പല സ്ഥലങ്ങളിലുംചെയ്യുന്ന, ഒറ്റമൂലി രഹസ്യ പ്രയോഗമാണ്. ഇലയും, തണ്ടും വേത് വെച്ച വെള്ളം കൊണ്ട് കുളിക്കുന്നത്, വാത രോഗികൾക്ക് ആശ്വാസമുണ്ടാക്കും.പൂവും, തളിരിലയും, വേരിൻമേൽ തൊലിയും, അരച്ച് പ്രത്യേക രീതിയിൽ വാറ്റിയെടുത്ത ദ്രവം'ആദിവാസി വൈദ്യൻമാർ പല രോഗങ്ങൾക്കും, ഫലപ്രദമായി ഉപയോഗിക്കുന്നു.
LikeShow more reactions
Comment
20 comments
Comments
Sathy Nair ചെറുപ്പത്തിൽ ഇതിന്റെ പഴം കഴിച്ചിട്ടിണ്ട് . ഇപ്പോഴും കണ്ടാൽ കഴിക്കും . ഒടിച്ചുകുത്തി നല്ലൊരു കീടനാശിനി ആണെന്നറിയാം . ഇത്രയും നല്ല ഔഷധം ആണെന്ന് പുതിയ അറിവാണ് . നന്ദി
Ansar Moidu ഞാൻ ഇത് എവിടെ കണ്ടാലും പൂവും കായും പറിച്ച് തിന്നാറുണ്ട്
Suresh Vaidyar ചെറുപ്പകാലത്തെ ഓർക്കുന്നതുകൊണ്ടാണ്, മാഷേ" നല്ലതു തന്നെ. ഞാനും ഇത് കഴിക്കാറുണ്ട്.
Suresh Vaidyar പൂവും, കഴിക്കാറുണ്ടോ?
Ansar Moidu പൂകഴിക്കുമ്പോൾ ശ്രദ്ധിക്കണം അതിനിടയിൽ ഒരു ഉരമുള്ള സംഗതിയുണ്ട് അത് തൊണ്ടയിൽ തടയും
Ansar Moidu ചവച്ചിറക്കുമ്പോൾ അരോചകമുണ്ടാക്കാത്ത എല്ലാ സസ്യങ്ങളും ഞാൻ പച്ചക്ക് കഴിക്കാറുണ്ട് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പച്ച വരെ
Sathy Nair അതാണല്ലേ ഈ സന്ദ്യര്യ രഹസ്യം ?
Ansar Moidu അമ്മാ എന്റെ മനസിനു മാത്രമെ സൗന്ദര്യമുള്ളൂ അത് 10.5 മാറ്റ് തങ്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു
Sobhith Kumar ഇതിൻ്റെ ഇലയും തെങ്ങിൻ്റെ ഇളം വേരും കൂട്ടി പണ്ട് മുറുക്കിയിട്ടുണ്ട് ചുവപ്പ് കളറാവും
Shyjna Manoj ഈ അറിവുകളൊക്കെ ഒരു പുസ്തക രൂപത്തിൽ ആക്കിക്കൂടെ സർ smile emoticon
Ansar Moidu പുതകത്തിൽ തന്നെയാണ് മുഖപുസ്തകത്തിൽ
Jose Akkal Valarey banghiulla poovu aanangilum sthreekal
aarum thanney E poovu
choodarilla.karanam
...See More
Shaik Muhammed Manayil Ente nattil ishttam pole undu ippozum
Suresh Vaidyar Jose Akkal, സർ .ഇത്രയും വിശദീകരിച്ചതിൽ സന്തോഷം, നന്ദി
Krishna Priya ammumma paranju kettittundu bhoomiyile ella chedikalum oushadangal aanennu..pakshe athu ariyunnavar kuranjuvarunna ee kalakhattathil inganeulla arivukal pakarnnu nalkunna ellavarkkum othiri nanni
Sanoj Km njangalude nattil ithine choola kadu enna parayaru
Radhakrishnan Rkv
Write a comment...