133--
Suresh Vaidyar
പൊൻകുരണ്ടി
::: കരിങ്കുരണ്ടി, കൊരണ്ടി, എന്നൊക്കെ അറിയപ്പെടുന്ന പൊൻകുരണ്ടി.
വള്ളിയായി പടർന്ന് വളരുന്നതും കുറ്റിച്ചെടിയായും കാണാം, കേരളത്തിലെ
വനമേഖലകളിലും, നാട്ടിൻ പുറങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന പൊൻകുരണ്ടി.
ഇന്ന് നാട്ടിൻ പുറങ്ങളിൽ അന്യമായിക്കൊണ്ടിരിക്കുന്നു.
വിശപ്പടക്കുവാനുതകുന്നതല്ലെങ്കിലും ബാല്യകാലത്ത് ഭംഗിയുള്ള കൊരണ്ടിപ്പഴം
അന്വേഷിച്ചു കണ്ടെത്തി നുണഞ്ഞിറക്കിയ അനുഭവ സ്വാദ് , സുഖസ്മൃതികളായ്
ഓടിയെത്തുന്നത് വർണ്ണനാതീതമാണ്. പുതുതലമുറയ്ക്ക് കണ്ണിൽ കാൺമതുണ്ടെങ്കിൽ
രുചി ഭേദങ്ങളറിയുവാനെങ്കിലും പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.
കുരണ്ടി, എന്ന പേരിൽ അനേകം സസ്യങ്ങൾ പ്രാദേശീകമായി അറിയപ്പെടുന്നുണ്ടെങ്കിലും, മൂന്ന് വിധത്തിലുള്ളതിനെ ഏകനായകമെന്ന സസ്യമാക്കി ഉപയോഗിക്കുന്നു എന്നതാണ് കണ്ടു വരുന്ന സത്യം . പൊൻകുരണ്ടി, അഥവാ ക രിംകുരണ്ടി,മുട്ടുകുരണ്ടി,അല്ലെങ്കിൽ മോതിര കുരണ്ടി, വെള്ളകുരണ്ടി അഥവാ ഏകനായകം, എന്നിങ്ങനെ കുരണ്ടിയെ വേർതിരിക്കാമെങ്കിലും, പൊൻകുരണ്ടിയെ ഏക നായകമാക്കി ഭൂരിപക്ഷവും സമർത്ഥിച്ചിരിക്കയാൽ വെള്ളകുരണ്ടി ആണ് ഏകനായകം ,പൊൻകുരണ്ടി അല്ല എന്നതിന് ഇവിടെ പ്രസക്തി ഉണ്ടോ എന്നറിയില്ല , എന്നിരുന്നാലും കുരണ്ടി ഇനങ്ങളിൽ ഏതിന്റെയും വേരുകൾക്ക് പെട്ടെന്ന് തിരിച്ചറിയുവാൻ പറ്റാത്ത സാമ്യവും, ഗുണത്തിൽ അല്പ വ്യത്യാസ തുല്യതയും ചാർത്തിയിരിക്കയാൽ മൂന്നും ഗുണമുള്ളത് തന്നെ.
പൊൻകുരണ്ടിവേര് മോരിൽ അരച്ച് പുരട്ടുന്നത് കൊണ്ട് ശരീരത്തിലുണ്ടാകുന്ന കുരുക്കൾ വേഗത്തിൽ പഴുത്ത് പൊട്ടി ശുദ്ധമായി ഉണങ്ങും.
കീട വിഷ നാശത്തിന് പൊൻകുരണ്ടിവേര് പുറ്റുമണ്ണ് ചേർത്തരച്ച് മനുഷ്യ മൂത്രത്തിൽ ചാലിച്ച് പുരട്ടുന്നത് വിശേഷം '
പൊൻകുരണ്ടിവേരും, ഞെരിഞ്ഞിലും, കോലരക്കും, അമുക്കുരവും, നറു നീണ്ടിയും കഷായമാക്കി സേവിക്കുന്നത് പ്രമേഹരോഗികളിലെ ത്വക് ദോഷങ്ങൾക്ക് ശമനമുണ്ടാക്കും.
ഏകനായകവേരും ,കറവേങ്ങകാതലും, വരട്ടു മഞ്ഞളും, കാട്ടുജീരകവും, തേറ്റാമ്പരലും, നെല്ലിക്കത്തോടും, വീഴാലരിയും, കിരിയാത്തും കടുരോഹിണിയും സമത്തൂക്കത്തിൽ എടുത്ത് നന്നായി പൊടിച്ച് സൂക്ഷിച്ചു വെച്ച്, രോഗ തീവ്രതയ്ക്കനുസരിച്ച് അളവ് ക്രമീകരിച്ച് വെള്ളത്തിൽതിളപ്പിച്ച് ദിവസം പല പ്രാവശ്യമായി കുടിക്കുന്നത് പ്രമേഹരോഗികൾക്ക് അത്ഭുതകരമായ ശമനത്തെയുണ്ടാക്കുന്നതാണ്.
മുട്ടുകുരണ്ടിയില തിളപ്പിച്ച് തണുക്കുമ്പോൾ രക്തവർണ്ണമാകും, ഇതിൽ തേൻ ചേർത്ത് ധാര ചെയ്യുന്നത് തീപ്പൊള്ളൽ മൂലമുണ്ടാകുന്ന പുകച്ചിലിനും, വേദനയ്ക്കും മറ്റും, ശമനമുണ്ടാക്കുന്നതാണ്.
ഇലയും, വേരും, കാരെള്ളും അരച്ച് പുരട്ടുന്നത് ക്ഷതങ്ങൾ മാറ്റുവാൻ നന്ന്.
മുട്ടുകുരണ്ടിയില നാല്പാമരത്തിൽ ചേർത്ത് വെന്ത വെള്ളത്തിൽ കുളിക്കുന്നത് ത്വക് ദോഷങ്ങൾക്ക് ശമനമുണ്ടാക്കും.

വയ്ക്കുക
ഗിക്കാം