Sunday 8 May 2016

 93]-ആഞ്ഞിലി :::: അയനി, അയിണി, ഐനി, എന്നൊക്കെ പ്രാദേശീകമായും, ലകുച, ദാഹു,എന്ന് സംസ്കൃതത്തിലും. അറിയപ്പെടുന്ന വൻമരമായി കേരളക്കരയിലെമ്പാടും കാണപ്പെടുന്ന ആഞ്ഞിലി. പലരുടെയും അറിവിൽ ഈ ടുറപ്പേകുന്ന ചിതലരിക്കാത്ത തടി മാത്രമാണ്.
ബാല്യകാലത്ത് ഇതിന്റെ പഴം കഴിച്ചതും കുരു ശേഖരിച്ചു വെച്ച് ഓട്ടുചട്ടിയിൽ വറുത്തെടുത്ത് കഴിച്ചതും ഗുണവീര്യങ്ങൾ അറിഞ്ഞു കൊണ്ടായിരുന്നില്ല.
ഇതിന്റെ കുരു വറുത്തു കഴിക്കുന്നത് പുരുഷ ഗ്രന്ഥിയുടെ തടിപ്പ് കുറക്കുമെന്ന് വൈദ്യനായതിനു ശേഷമറിയുന്നു. 
Suresh Vaidyar എന്നയാളുടെ ചിത്രം.
എന്നാൽ, ഇതിന്റെ ഫലത്തിന്റെ സ്വാദ് മികവുറ്റതെങ്കിലും മറ്റു പഴവർഗ്ഗങ്ങളെ അപേക്ഷിച്ച് ഗുണത്തിൽ വളരെ കുറവുള്ളതായിട്ടാണ് പൂർവികർ വർണ്ണിച്ചിട്ടുള്ളത് ' ശരീരത്തെ തടിപ്പിക്കുകയും, ശുക്ല വർദ്ധകമെന്നും ത്രിദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യുമെങ്കിലും ,പാകമാകാത്ത പഴത്തിന് ശുക്ല നാശവും, രക്ത ദോഷവും, ത്രിദോഷ വർദ്ധകവും, നയന രോഗങ്ങളും, ഫലമെന്ന് പൂർവ്വിക വർണ്ണന യുള്ളതിനാൽ യുക്തിയോടെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
ഇല ഉണക്കി കത്തിച്ചെടുത്ത ചാരം കാടിയിൽ കലക്കി കൊടുക്കുന്നത് മൃഗങ്ങൾക്ക് ചളി ചോരകൾ പോവുന്നത് നിൽക്കുവാൻ ഉപയോഗിക്കുന്നത് ഏവർക്കും അറിവുള്ളതായിരിക്കും.
പഴുത്ത ഇലയും, കച്ചോലക്കിഴങ്ങും, വയമ്പും, കർപ്പൂരവും ,കഴഞ്ചിവേരും, സമത്തുക്കത്തിലെടുത്തരച്ച് പുരട്ടുന്നത് കഴലവീക്കങ്ങൾക്കും, കുടലിറക്കത്തിനും ശമനമുണ്ടാക്കും.
വേരിൻമേൽ തൊലിയും, താന്നിക്കത്തോടും കഷായം വെച്ച് തണുപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
തൊലി ഉണക്കി പൊടിച്ച് മൺകുടുക്കയിൽ നീറ്റിയെടുത്ത ഭസ്മം ലേപിക്കുന്നത് പഴകിയ വ്രണങ്ങൾ ഉണക്കുവാൻ നന്ന്.

No comments:

Post a Comment