Wednesday 9 March 2016


(9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നുശോണിതത്തോട് ചേർന്നീടും.വാതവും രക്തവും തമ്മിൽ ചേർന്നുന്ടാംരക്തദൂഷ്യം .
രക്ത ദൂഷ്യമതുന്ടായാൽ
തടയും രക്ത വാഹിനി 
ദുഷിച്ച രക്തം നില്ക്കുന്നുണ്ടന്ഗംതോരുമിടക്കിടെ 
തന്മൂലം ശക്തിയായുണ്ടാം 
പാരമായുള്ള വേദന 
തുടിപ്പുമൽപ്പമായി ചേരും 
ചൊറിച്ചിൽ പെരുതായി വരും
രക്ത ദൂഷ്യത്തിലുണ്ടാകും
കുരുക്കൾ പലരൂപമായി 
കിഴിഞ്ഞു പൊട്ടു മെന്നാലും
പഴുപ്പില്ലതിനൊട്ടുമെ
കരുപ്പല്പ്പം കലര്ന്നുള്ള 
രക്ത മല്ലാതെ യോന്നുമേ 
മുൻചൊന്ന പൊട്ടലിൽ നിന്ന് 
തുളിക്കില്ല നിശ്ചയം .
മുഷ്ടാഷ്ടി വാതത്തിന് കണ്ടീടുന്ന
സമഷ്ടിയാം ലക്ഷണ മിത്രതന്നെ 
മുഷ്ടാഷ്ടിയും ശോണിതവാതവും ;ഹാ
സാദൃശമാം ലക്ഷണ മൊത്തിരിപ്പു.

No comments:

Post a Comment