Wednesday 9 March 2016

പാമ്പുംകൊല്ലി :-----
നാട്ടു വൈദ്യന്മാരും ആദിവാസിവൈദ്യന്മാരും പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒരു ഔഷധസസ്യമാണിത്...ഇതിനു സര്‍പ്പനാശിനി എന്നൊരു പേരും ഉള്ളതായി കാണുന്നു....ദക്ഷിണേന്ത്യയിലെ കാടുകളിലും മറ്റും ഇതു വളരുന്നുണ്ട്.....ഈചെടിയുടെ ഭംഗിയുള്ള ചുവന്ന്- കറുത്ത കായകള്‍ കൌതുകം ഉണര്‍ത്തുന്നതാണ്.....ആയുര്‍വേദ ചികിത്സയില്‍ ഇതു ഉപയോഗിക്കുന്നതായി കാണുന്നില്ല.....
'പാമ്പുംകൊല്ലി' എന്ന പേരില്‍ തന്നെ ഇതിന്‍റെ ഔഷധ രഹസ്യം അടങ്ങിയിരിക്കുന്നത് കാണാം....പാമ്പ് വിഷത്തിനു ഇത് ഒറ്റമൂലിയാണ്......കൂടാതെ വേര് ചതച്ചു അരച്ചു വെളിച്ചെണ്ണയില്‍ കാച്ചി ത്വക്രോഗങ്ങള്‍ക്ക് പുരട്ടാം...വേര് ഒരു ഭാഗവും ഇരട്ടി കുരുമുളകും, ജീരകവും ചേര്‍ത്ത് അരച്ചു ചെറിയ ഗുളികയാകി ഉണക്കിവെച്ചു ശരീരവേദനയോട് കൂടിയ പനിയില്‍ കൊടുക്കാം..ഇതുതന്നെ വയറ്റു വേദനയ്ക്കും നല്ലത്...ഈസസ്യം വെച്ചുകൊണ്ട്പ്രാദേശികമായി ഒട്ടനവധി ഔഷധ പ്രയോഗങ്ങളും,മാന്ത്രിക കര്‍മങ്ങളും ചെയ്യുന്നുണ്ട്....എല്ലാം വിവരിക്കുന്നില്ല........ഇനിയൊരു സന്ദര്‍ഭത്തില്‍ ആവാമെന്ന്തോന്നുന്നു.......

No comments:

Post a Comment