Wednesday 9 March 2016


Suresh Vaidyar added 2 new photos.
കല്ലടയ്ക്ക::: വേലക്കടു,, എന്നും വിളിക്കപ്പെടുന്ന, കൽത്താമര വർഗ്ഗത്തിൽ പെടുത്താവുന്ന ചെറുസസ്യം, ഉയരം കൂടിയ ഗിരി നിരകളിൽ അപൂർവ്വമായി കാണപ്പെടുന്നതും, ചില ആദിവാസി ഗോത്ര വിഭാഗക്കാരുടെ ചികിത്സാ രഹസ്യ പ്രയോഗങ്ങളിലെ ഔഷധമൂലികകളിൽ ഒന്നുമാണ് .വരയാടുകൾക്കും, കൂരമാനുകൾക്കും പ്രിയപ്പെട്ട ഭക്ഷണവുമാണ് കല്ലടയ്ക്ക' പഴയ കാല മാന്ത്രിക ഗ്രന്ഥങ്ങളിൽ മൈലോ ശിഖയും' കല്ലടയ്ക്കയും ഉപയോഗിച്ചുള്ള മന്ത്രിക പ്രയോഗങ്ങൾ വിവരിച്ചിരിക്കുന്നു. കടമറ്റത്ത് കത്തനാർ ഭൂതാവേശങ്ങളെയകറ്റുവാൻ ഇതു കൊണ്ട് ചികിത്സിച്ചിരുന്നുവെന്ന് മൺമറഞ്ഞവർ പറഞ്ഞു തന്നകഥകൾ ഓർമ്മയിലെത്തുന്നു.' ആദിവാസി ഗോത്ര വിഭാഗത്തിലെ ചിലരുടെ മുറുക്കാൻ കൂട്ടിൽ പാക്കിന് പകരം ഇതിന്റെ ഉണങ്ങിയ കട്ടിയുള്ള കിഴങ്ങാണ് ഉപയോഗിക്കുന്നത്.ഇതിന്റെ കിഴങ്ങിന് ചെറിയ ലഹരിയും, ഉത്തേജക ഗുണവും ഉണ്ട്.കീട വിഷങ്ങൾക്കും, തവിട്ട പാമ്പിൻ കടിയ്ക്കും 'ഇതിന്റെ കിഴങ്ങ് ചവച്ചരച്ച് മുറി വായിൽ തുപ്പുന്നത് മാത്രം ഒരുചികിത്സയായി കാണുന്നവരുടെ അനുഭവജ്ഞാനത്തിൽ നിന്നും ഈ ഔഷധസസ്യത്തിന്റെ വിഷ ഹര ശക്തിയെന്തെന്ന് ഊഹിക്കാം.
കല്ലടയ്ക്കയുടെ പച്ചില അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് മൂന്ന് ദിവസം സേവിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി പ്രയോഗമായി പറയുന്നു.
കിഴങ്ങ് പാൽ കുട്ടി അരച്ച് നാഭിപ്രദേശത്ത്പുരട്ടിയാൽ മൂത്ര തടസ്സം വേഗത്തിൽ മാറും.' ഈസസ്യത്തെ സമൂലം വാറ്റിയെടുത്ത ദ്രാവകം പല രോഗങ്ങൾക്കും, വിശിഷ്ട ഔഷധമായി ഉപയോഗിക്കാമെങ്കിലും ലഭ്യത കുറവ് അറിയുക തന്നെ വേണമല്ലോ.

No comments:

Post a Comment