കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, നക്കാട്ടിൻ കായ്, പേച്ചുമരുന്ന്, വട്ടവള്ളി, പൊള്ളയ്ക്ക,മഞ്ചട്ടിൻകായ്, കാരന്തകം, നഞ്ചതം, എന്നൊക്കെ പ്രാദേശീകമായും കാക നാശിക, ഗരുഡഫല,എന്ന് സംസ്കൃതത്തിലും കാക്കെക്കുള്ളി,പെങ്കൊട്ടൈ, എന്ന് തമിഴിലും അറിയപ്പെടുന്ന കൈപ്പലം ദക്ഷിണേന്ത്യയിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ധാരാളമായി കണ്ടുവരുന്ന വിഷഗുണത്തോടെയുള്ളവലിയ വള്ളിയായി വളരുന്നതാണ്.മീനമാസച്ചൂടിൽ വറ്റിവരളുവാൻ തുടങ്ങുന്ന കാട്ടാറിന്റെയും, തോടുകളുടെയും ഹൃദയഭാഗങ്ങളിൽ അഭയം തേടുന്ന മത്സ്യങ്ങളെ കൊന്നു ശേഖരിക്കുവാൻ മനുഷ്യൻ കണ്ടെത്തിയ വിഷക്കായ കളിൽ കൈപ്പലത്തിനും സ്ഥാനമുണ്ട്.കാക്കയ്ക്കും പക്ഷികൾക്കുമിത് ജീവനാശത്തെയുണ്ടാക്കുന്ന വിഷഫലമാണ് എങ്കിലും ഇതിന്റെ ഫല പത്ര മൂലകത്തെ പൂർവ്വ വൈദ്യൻമാർ ചില രോഗശാന്തിക്കായി കണ്ടെത്തിയ വൈദഗ്ദ്ധ്യത്തെ എങ്ങനെസ്മരിക്കാതെയിരിക്കും.ഇതിന്റെ വിത്ത് അരച്ചെടുത്തത് പാലിൽ കലക്കി ദേഹത്ത് ധാര ചെയ്യുന്നത് എത്ര കഠിനമായ ശരീര ചൂടിനെയും, പുകച്ചിലിനേയും ക്ഷണത്തിൽകുറയ്ക്കും' ഇല അരച്ചു കുഴമ്പാക്കി വയറിൽ പുരട്ടി പ്രസവം സുഖകരമാക്കുന്നത് ഇന്നത്തെ കാലത്ത് അവിശ്വസനീയം'തളിരില നീരിൽ ആട്ടിൻ പാലോ, മുല പാലോ ചേർത്ത് നസ്യം ചെയ്യുന്നത് മലമ്പനി പോലെയുള്ള തുള്ളൽപ്പനിക്ക് പണ്ടുകാലത്തെ ചികിത്സാ വിധികളിലൊന്നാണ്.ഇതിന്റെ വേര് അരച്ചു മോരിൽ കലക്കി യതും നീരളത്തെണ്ണയും, എള്ളെണ്ണയും വേപ്പെണ്ണയും സമഅളവിൽ എടുത്ത്, കൊട്ടം, മഞ്ചട്ടി, തകരം. വേമ്പാട, വേപ്പിൻ തോൽകല്ക്ക നരച്ച് കാച്ചിയെടുത്ത തൈലം തേച്ചു കുളിക്കുന്നത് ത്വക് രോഗങ്ങൾക്ക് വിശേഷം.