Wednesday 9 March 2016

വാതം (7)ഉള്ളടി വാത ലക്ഷണം ======
ചോല്ലാമുള്ളടിവാതത്തിൽ 
വല്ലാതുള്ളൊരു ലക്ഷണം 
ഉള്ളം കാൽ തലയും പിന്നെ 
യുള്ളം കൈ ദൃഷ്ടി യെന്നിവ
ചുട്ടു നീറി പുകഞ്ഞീടും 
മട്ടുമങ്ങെത്തീടും ദൃടം
അയഞ്ഞീടുന്നു സന്ധുക്കൾ 
ആയ പോൽ വലിവും വരും 
ജല പാനത്തിലാ സക്തി 
നിലയ്ക്കും രോഗ ഹേതുവാൽ 
ദേഹം തീരെ മെലിഞ്ഞീടും 
കിടുങ്ങൽ പെരുതായി വരും
ഹൃദയത്ത്തിനക ത്തായി
സൂചിയാൽ കുത്തീടുന്ന പോൽ 
പാരം വേദനയുണ്ടാക്കും 
നിദ്രയില്ലാതെ വന്നീടും .
ചെവിയിൽശബ്ദ മുണ്ടായി 
ട്ടിരയ്ക്കും മട്ടു തോന്നീടും 
നയനം സൂക്ഷ്മമില്ലാതെ 
മന്ദജ്വരം വന്നീടും .
ഈചൊന്ന തൊക്കെയും പാർത്താൽ 
വെറും സാമാന്യ ലക്ഷണം 
തക്കതാ മൌഷധം കൊണ്ടു 
സുലഭം രോഗ ശാന്തിയും ,
===ഔഷധം കമാന്റിൽ ====

No comments:

Post a Comment