Wednesday 9 March 2016

(6)=കരൾ വാതം }=കരളിനുള്ളിലോ പക്ഷെ തൽ പാർശ്വങ്ങളിലോ കുരു കാണാം താന്നിക്ക യെന്നോണം;കാക്ക പൂ തൻ നിറത്തെയൊത്തീടും .
എണ്ണമാദ്യ മറിഞീടാനുണ്ട് വൈഷ്യമമെങ്കിലും ഒറ്റയായി തന്നെ മുക്കാലും നിഴലി പ്പതുമിക്കുരു .
രെണ്ടണ്ണം പെട്ട ചേർന്നിട്ടും
ക്കാണുമെണ്ണത്തിലില്ലവ 
അൽപ്പമായി മുതുകും മാറും പൊങ്ങി കാണുന്നു ലക്ഷണം .
ജ്വരമുണ്ടാക്കുമെപ്പോഴും
അസഹ്യത വളർന്നീടും 
നിദ്രപാരം കുറയ്ക്കുന്നു .തന്ദ്രിയും കുറവല്ലടോ.
ശ്ലേഷ്മ കോപത്താൽ പാരം വിഷമിക്കുന്നു രോഗിയും 
മൂർച്ചയുംതൃഷ്ണയും കൂടി 
കഫമില്ലാ കാസവും .
നെടു വീർപ്പിക്കിളും പിന്നെ 
ഉഷ്ണം കൊണ്ടു വികാരവും 
ഞെട്ടലും കണ്ടുവെന്നാലോ
കരൾവാതം മഹാഗദം.
സാരമാക്കാതെ നാം വാണാൽ 
മരണം സംശയം വിനാ 
പക്ഷ മൊന്നിനകത്താകാ -മെന്നു പണ്ഡിത പക്ഷമാം 
അല്ലെങ്കിൽ രാജ യക്ഷ്മാവും ആക്രമിച്ചു വശം കെടും.
നാലാറു രാത്രി എത്തുമ്പോൾ 
നഷ്ടമാം ശിഷ്ട ജീവിതം 
ചികിത്സയുടനെ ചെയ്‌താൽ 
രോഗ വര്ദ്ധന നാസ്തിയാം 
ക്രമം കൊണ്ടു നശിചീടും 
രോഗം വേരറ്റു പോയീടാം .

No comments:

Post a Comment